HomeAutoPlaces to Viewപോകാം, വിശാഖ പട്ടണത്തിലേക്ക് ഒരു വിനോദ യാത്ര

പോകാം, വിശാഖ പട്ടണത്തിലേക്ക് ഒരു വിനോദ യാത്ര

വിശാഗ്, വിശാഖപട്ടണത്തിന്‍റെ ജനപ്രിയ നാമമാണ് . ഇന്ത്യയുടെ തെക്ക് കിഴക്കന്‍ തീരത്തുള്ള ആന്ധ്ര പ്രദേശിലാണ് വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത്. ആന്ധ്ര പ്രദേശിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അടിസ്ഥാനപരമായി ഒരു വ്യവസായ നഗരമായ വിശാഖപട്ടണം വളരെ പെട്ടെന്ന് തന്നെ അതിന്റെ പ്രകൃതി ഭംഗിയും, കടല്‍ത്തീരങ്ങളും, കുന്നിന്‍ പുറങ്ങളും, സാംസ്കാരിക ചരിത്ര സമ്പന്നത കൊണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സന്ദര്‍ശന കേന്ദ്രമായിത്തീര്‍ന്നു.
പട്ടണത്തിനു ഈ പേര് ലഭിച്ചത്  ശൂരനായ ഹിന്ദു ദൈവം വിശാഖയില്‍ നിന്നാണ്. കിഴക്ക്  ഭാഗം ബംഗാള്‍ ഉള്‍ക്കടലിനു അഭിമുഖമായി പശ്ചിമഘട്ട നിരക ള്‍ക്കിടയിലാണ്  ഇതിന്‍റെ സ്ഥാനം. പട്ടണത്തിനു ‘ഭാഗധേയത്തിന്‍റെ  നഗരം’  എന്നും  കിഴക്കിന്‍റെ ഗോവ  എന്നും ഓമനപ്പേരുകള്‍  ഉണ്ട്.
ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
2000 വര്ഷം മുമ്പ് വിശാഖ വര്‍മ്മ രാജാവ് ഈ പ്രദേശം ഭരിച്ചിരുന്നതായി പുരാണങ്ങളില്‍ പറയുന്നു. മഹാ ഭാരത ത്തിലും രാമായണത്തിലും പട്ടണത്തിന്റെ പേര് പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ട്. 260 ബി സി യില്‍  കലിംഗ രാജാവായിരുന്ന അശോകന്‍റെ  ഭരണകാലത്ത് പ്രദേശം കലിംഗ രാജ്യത്തിന്റെ ഭാഗമായിരുന്നു.  അതിനു ശേഷം 1600 എ . ഡി വരെ വിശാഖപട്ടണം ഉത്‌ക്കല രാജവംശത്തിന്‍റെ  കീഴില്‍ ആയി.
പിന്നീടു വന്ന വെങ്കിയിലെ  ആന്ധ്ര രാജാക്കന്മാരും തുടര്‍ന്ന് പല്ലവന്മാരും പ്രദേശം ഭരിച്ചു.പതിനഞ്ചാം  നൂറ്റാണ്ടില്‍ മുഗള്‍ രാജാക്കന്മാരും, പതിനാറാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നൈസാമുമാരും  വിശാഖ പട്ടണം ഭരിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ചു കാരാ യിരുന്നു ഭരണം. 1804 -ല്‍  ഫ്രഞ്ചു  – ബ്രിട്ടീഷു  സൈന്യങ്ങള്‍  വിശാഖ പട്ടണം തുറമുഖത്ത് വച്ച് ഏറ്റുമുട്ടി . തുടര്‍ന്ന് ബ്രിട്ടീഷു കാരുടെ കീഴിലായി വിശാഖപട്ടണം.
സഞ്ചാരികള്‍ക്ക് പറുദീസ
സഞ്ചാരികള്‍ക്ക് പറുദീസയാണ്  വിശാഖ് .  വിനോദ സഞ്ചാരികള്‍ക്കും മറ്റു വിവിധ മേഖലകളില്‍ താല്‍പ്പര്യങ്ങള്‍  ഉള്ളവര്‍ക്കും വിശാഖപട്ടണം ഒരു ആശ്രയമാണ് .മനോഹരമായ കടല്‍ത്തീരങ്ങള്‍,പ്രകൃതി സുന്ദരമായ കുന്നുകളും താഴ്വരകളും,ആധുനിക നഗര സംവിധാനങ്ങള്‍ ഇങ്ങനെ വ്യത്യസ്ത മായ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ വിധം താല്പ്പര്യമുണ്ടാക്കുന്ന ഒരു വിസ്മയ പ്രദേശമാണിത്.
ശ്രീ വെങ്കടേശ്വര കൊണ്ട , റോസ് ഹില്‍, ദര്‍ഗ്ഗ കൊണ്ട തുടങ്ങിയ കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നു ഈ പട്ടണം. ഈ മൂന്നു കുന്നുകളിലും മൂന്നു വ്യത്യസ്ത  മതങ്ങളില്‍ പെട്ട  ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു . വെങ്കിടേശ്വര ക്ഷേത്രം ശിവക്ഷേത്രമാണ്. റോസ് ഹില്ലില്‍ കന്യാമറിയത്തെയാണ്‌  അവിടത്തെ  റോസ് മേരി ചര്‍ച്ചില്‍ കാണുക.  ബാബാ ഇഷഖ് മദീന എന്നാ മുസ്ലിം സന്യാസിയുടെ ശവ കുടീരമാണ് ദര്‍ഗ്ഗകൊണ്ടയില്‍ സ്ഥാപിക്കപ്പെട്ട ദേവാലയം, ഋഷി കൊണ്ട ബീച്ച് , ഗംഗാവരം ബീച്ച്,  ഭീമിലി ബീച്ച്,  യരാദ ബീച്ച് കടല്‍ത്തീരങ്ങളും  ഈ പട്ടണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നു.
കൈലാസ ഗിരി ഹില്‍ പാര്‍ക്ക് , സിംഹാചലം  കുന്നുകള്‍, അരക്കു വാലി , കമ്പല്‍ കൊണ്ട വന്യ ജീവി സംരക്ഷണ കേന്ദ്രം, അന്തര്‍വാഹിനി മ്യൂസിയം , യുദ്ധ സ്മാരകം, നാവല്‍ മ്യൂസിയം, എന്നിവയും സന്ദര്‍ശിക്കേണ്ട  സ്ഥലങ്ങള്‍ ആണ് . സഞ്ചാരികള്‍ക്ക് ജഗദംബ സെന്‍റര്‍  ഹാള്‍ ഷോപ്പിംഗ്‌ സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്  .
വിശാഗിലേക്കുള്ള യാത്ര
വിശാഖ പട്ടണത്തിന്‍റെ  ആതിഥേയത്വ വ്യവസായം ലോകോത്തരമാണ്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിപുലമായ താമസ സൌകര്യങ്ങള്‍ അതിഥികള്‍ ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.വിശാഖ പട്ടണം സഞ്ചാരികളുടെ പ്രിയ സന്ദര്‍ശന സ്ഥലമാകയാല്‍ മുന്‍‌കൂറായി  ബുക്ക്‌ ചെയ്യുന്നതായിരിക്കും അഭികാമ്യം. വളരെ നല്ല ഗതാഗത സൌകര്യമാണ് ഇവിടെയുള്ളത്.വിശാഖപട്ടണം എയര്‍ പോര്‍ട്ട്‌ ഇന്ത്യയിലെ പ്രധാന വിമാന ത്താവളങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പട്ടണത്തില്‍ നിന്ന് 16 കി മീ ദൂരമേ എയര്‍ പോര്‍ട്ടിലേക്കുള്ളൂ . വിശാഖപട്ടണം തീവണ്ടികള്‍  മുഖേനയും റോഡുകള്‍ മുഖേനയും  മറ്റു പട്ടണങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. വിശാഖ പട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭം മഴക്കാലത്തിനു മുന്‍പും, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശീത കാലത്തുമാണ് .
വേനല്‍ക്കാലത്ത് കഠിന ചൂടനുഭവപ്പെടുന്ന ഇവിടെ മഴക്കാലത്ത് കനത്ത മഴയും ഉണ്ടാകും. ഈ രണ്ടു സമയവും യാത്രക്ക് നന്നായിരിക്കില്ല. ഡിസംബര്‍ – ജനുവരി കാലമാണ്  വിനോദ സഞ്ചാരികള്‍ക്ക് വിശാഖ പട്ടണം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള  വിശാഖ ഉത്സവ് മേളകള്‍ നടക്കുന്നത്  ഈ കാലത്താണ്. എല്ലാ സഞ്ചാരികളും  നിശ്ചയമായും സന്ദര്‍ശിക്കേണ്ട   ഒരു പ്രദേശമാണ്. വിശാഖ പട്ടണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments