HomeAutoPlaces to Viewസഞ്ചാരികളുടെ പറുദീസ; തേക്കടി ടൂറിസം മേഖലയിലെ താരം

സഞ്ചാരികളുടെ പറുദീസ; തേക്കടി ടൂറിസം മേഖലയിലെ താരം

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ തേക്കടിയിലേക്ക് നിങ്ങള്‍ എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? പോയിട്ടില്ലെങ്കില്‍ ഉടനെ തന്നെ അവിടേയ്ക്ക് പോകാന്‍ ഒരു കാരണമുണ്ട്. ലോകത്തില്‍ ഏറ്റവും വളര്‍ന്നുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി തേക്കടിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (PATA) ആണ് തേക്കടിക്ക് ഈ ആംഗീകാരം നല്‍കിയിരിക്കുന്നത്.

ഫിലിപ്പിന്‍സിലെ ആല്‍ബെ എന്ന സ്ഥ‌ലമാണ് തേ‌ക്കടിയോടൊപ്പം ഈ അംഗീകാരം കരസ്ഥമാക്കുന്നത്. തേക്കടിയേക്കുറിച്ച്ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

തേക്കടിയിൽ എത്തിച്ചേരാൻ….

കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം.കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താല്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ കാണാന്‍ കഴിയും.

ബോട്ട് സവാരി കൂടാതെ ബാംബൂ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ ഇത് കൂടാതെ മറ്റു നിരവധി ആക്റ്റിവിറ്റികളും ഉണ്ട്. നാച്വറല്‍ വോക്കിംഗ്, ഗ്രീന്‍ വോക്കിംഗ്, ക്ലൗഡ് വോക്കിംഗ് എന്നിവയാണ് ഇവയില്‍ ചില ആക്റ്റിവിറ്റികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments