പായിപ്പാട്: വീട് കുത്തിതുറന്നു മോഷണം. പടിഞ്ഞാറേതില്‍ പി.ജി. ഉല്ലാസിന്റെ വീട്ടിലാണു മോഷണം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45ന് അടുക്കളഭാഗത്തെ കതക് കോടാലികൊണ്ട് കുത്തിത്തുറക്കുകയായിരുന്നു. ഉല്ലാസിന്റെ ഭാര്യ ഗിരിജ ഉറങ്ങിക്കിടക്കുകയായിരുന്നു . ഗിരിജയുടെ കഴുത്തിലെ ഒന്നര പവൻ തൂക്കം വരുന്ന മാലയും പേർസിൽ ഉണ്ടായിരുന്ന 6000 രൂപയും കള്ളന്മാർ കവർന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
വീട് കുത്തിത്തുറന്ന് മോഷണം; മാലയും 6000 രൂപയും കവർന്നു
RELATED ARTICLES