കോവിഡ് മൂലം മരിച്ച അമ്മയുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ സഹായം ലഭിക്കാതെ വന്നതോടെ മൃതദേഹം ബൈക്കിനു പിന്നിൽ ഇരുത്തി യാത്ര ചെയ്തു ശ്മശാനത്തിൽ എത്തിച്ച മക്കളുടെ വീഡിയോ സങ്കട കാഴ്ചയാകുന്നു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്പതുകാരിയായ സ്ത്രീയെ കോവിഡ് ലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ആരോഗ്യനില മോശമായ ഇവർ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരണപ്പെടുകയായിരുന്നു.മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി മകനും മരുമകനും ചേർന്ന് ആംബുലൻസുൾപ്പടെയുളള വാഹനങ്ങൾക്കായി പലരേയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് മൃതദേഹംബൈക്കിന് നടുവിൽ ഇരുത്തി ഇരുവരും ചേർന്ന് ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.
കോവിഡ് ഭീതിയിൽ ആരും സഹായിച്ചില്ല: അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്മശാനത്തിൽ എത്തിച്ച് മക്കൾ
RELATED ARTICLES