ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 675,760 ആയി. 10,925,063 പേർ സുഖം പ്രാപിച്ചു. യു.എസിൽ ഇതുവരെ 4,634,577 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,282,660 പേർ സുഖം പ്രാപിച്ചു. ഇന്നലെ മാത്രം ബ്രസീലിൽ 1100ൽ കൂടുതലാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 91,377 ആയി ഉയർന്നു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം കാൽകോടി കടന്നു.2,613,789 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലുമേറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂലായ് മുതൽ രാജ്യത്ത് പ്രതിദിനം ആയിരത്തിന് മുകളിൽ കൊവിഡ് മരണം സംഭവിക്കുന്നുണ്ട്. പ്രതിദിനരോഗികൾ ശരാശരി 30,000ത്തിന് മുകളിലാണ്. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്കെതിരെ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1200ൽ കൂടുതലാളുകളാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 155,284 ആയി.
ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷം പിന്നിട്ടു; മരണസംഖ്യ 675,760; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
RELATED ARTICLES