HomeTech And gadgetsവാട്സാപ്പിൽ പുതിയ ഫീച്ചർ എത്തി; ഇനി ശല്യക്കാർ നിങ്ങളുടെ അയലത്തുപോലും വരില്ല !

വാട്സാപ്പിൽ പുതിയ ഫീച്ചർ എത്തി; ഇനി ശല്യക്കാർ നിങ്ങളുടെ അയലത്തുപോലും വരില്ല !

വാട്ട്സാപ്പിലെ അനാവശ്യ സന്ദേശങ്ങൾ എന്നും തലവേദനയാണ്. അത്യാവശ്യക്കാരില്‍ നിന്നുമുള്ള മെസ്സേജുകള്‍ക്കായി കാത്തിരിക്കുമ്പോഴാവും ഒരാവശ്യവുമില്ലാത്ത ശലക്കാരൻ മെസ്സേജ് വരുന്നത്. ഇതിന്​ അറുതി വരുത്താന്‍ വാട്​സ്​ആപ്പ്​ അവതരിപ്പിച്ച ഫീച്ചറായിരുന്നു ‘മ്യൂട്ട്​ നോട്ടിഫിക്കേഷന്‍’. എട്ട്​ മണിക്കൂര്‍ നേരത്തേക്കും ഒരാഴ്​ച്ചത്തേക്കും ഒരു വര്‍ഷത്തേക്കുമാണ്​ ഗ്രൂപ്പുകളും സ്വകാര്യ ചാറ്റുകളും മ്യൂട്ട്​ ചെയ്യാനുള്ള സൗകര്യമുള്ളത്​. എന്നാല്‍ പുതിയ അപ്​ഡേറ്റിലൂടെ എ​​ന്നെന്നേക്കുമായി ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ നിശബ്​ദമാക്കാന്‍ കഴിയും. ഒരു വര്‍ഷം എന്നതിന്​ പകരമായി ‘Always’ എന്ന്​ നല്‍കിയാണ്​​ വാട്​സ്​ആപ്പ്​ മ്യൂട്ട്​ സെക്‌ഷൻ പരിഷ്​കരിച്ചിരിക്കുന്നത്​​. അടുത്ത അപ്ഡേറ്റിൽ ഇത് ഉൾപ്പെടുത്തും എന്നാണു കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments