സിനിമയിലെ മീടു ആരോപണങ്ങള്‍ക്ക് പിന്നാലെ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു സിനിമ ഓഫറില്‍ സംഭവിച്ച മോശം അനുഭവമാണ് സജിത ഫേസ്ബുക്കില്‍ കുറിക്കുന്നത്.
സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
പോസ്റ്റിന് അടിയില്‍ വലിയ പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്.