കല്ലട ബസിലെ ക്രൂരമർദ്ദനം: 4 ബസ് ജീവനക്കാർ അറസ്റ്റിൽ: ബസിന്റെ പെർമിറ്റ് റദ്ദാക്കി

167

കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 4 ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.