HomeCinema"ഈ സഹസംവിധായകന്റെ കിടു ചോദ്യം കേട്ടോ" ? തനിക്കുണ്ടായ ആ ദുരനുഭവം നടി സജിത...

“ഈ സഹസംവിധായകന്റെ കിടു ചോദ്യം കേട്ടോ” ? തനിക്കുണ്ടായ ആ ദുരനുഭവം നടി സജിത മഠത്തിൽ വെളിപ്പെടുത്തുന്നു

സിനിമയിലെ മീടു ആരോപണങ്ങള്‍ക്ക് പിന്നാലെ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു സിനിമ ഓഫറില്‍ സംഭവിച്ച മോശം അനുഭവമാണ് സജിത ഫേസ്ബുക്കില്‍ കുറിക്കുന്നത്.

സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

പോസ്റ്റിന് അടിയില്‍ വലിയ പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments