ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ദേശീയ അയ്യപ്പ സേവാ സംഘം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ശബരിമല കേസ് അടിയന്തരമായി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൂജ അവധിക്ക് മുമ്ബ് തന്നെ കേസ് പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയതിനൊപ്പം പൂജ അവധിക്ക് ശേഷവും കോടതി തുറക്കുമല്ലോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഹര്‍ജിക്കാരോട് ചോദിച്ചു.
കേസില്‍ കക്ഷികൂടിയായിരുന്ന നായര്‍ സര്‍വീസ് സൊസൈറ്റി, പീപ്പിള്‍സ് ഫോര്‍ ധര്‍മ്മ, ഡല്‍ഹി ആസ്ഥാനമായ എന്‍.ജി.ഒ ചേതന കോണ്‍ഷ്യന്‍സ് ഒഫ് വുമണ്‍ എന്നിവരാണ് ഇന്നലെ ഹര്‍ജി നല്‍കിയത്. പന്തളം കൊട്ടാരം നിര്‍വാഹക സംഘവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സ്ത്രീപ്രവേശന നിയന്ത്രണം നീക്കി 1965ലെ കേരള ഹിന്ദുമത ആരാധനാലയ പ്രവേശന ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് റദ്ദാക്കിയതില്‍ നിയമപരമായ പിഴവുണ്ടെന്നാണ് എന്‍.എസ്.എസ് വാദം. നിയമപ്രശ്നങ്ങള്പരിശോധിക്കേണ്ട ഭരണഘടനാബെഞ്ച് സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കി വസ്തുതകള്‍ വിലയിരുത്തിയത് തെറ്റാണ്. ആചാരനുഷ്ഠാനങ്ങള്ക്കുള്ള ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് വിധി. അയ്യപ്പ വിശാസിയല്ലാത്ത, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേരള ഹൈക്കോടതിയുടെവിധിക്കെതിരായഅപ്പീല്ആയിരുന്നില്ല സുപ്രീം കോടതിയില്വന്നത്.