HomeWorld NewsGulfമറുനാടൻ മലയാളി ജാഗ്രതൈ !

മറുനാടൻ മലയാളി ജാഗ്രതൈ !

ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ പോലും വിശ്വസിക്കാത്ത തുക വരുന്നു എന്നു വയ്ക്കുക. ഇനി ആ പണം മാറി അയച്ചതാണ്, ദയവു ചെയ്ത് താങ്കള്‍ ആ പണം തിരിച്ചയക്കണമെന്നും അയച്ചാല്‍ പ്രതിഫലമായി ചെറിയൊരു തുക നല്‍കാം എന്നുമുള്ള ഫോണ്‍വിളി കൂടി എത്തിയാലോ? എത്രപേർ അവർ പറയുന്ന ആൾക്ക് ആ തുക അയച്ചു കൊടുക്കും? എന്നാൽ, സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ജയിൽവാസമാവാം. ഒരു പക്ഷെ ജീവൻ തന്നെ നഷ്ടപ്പെടാം. നിങ്ങൾ മലയാളികളെങ്കിൽ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ തീർച്ചയായും രണ്ടു പ്രവാസികളെങ്കിലും ഉണ്ടാകാതിരിക്കില്ല.. അവരുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.
തട്ടിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും (A/C No , Name & Mob No ) തരപ്പെടുത്തി കൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മനപ്പൂര്‍വ്വം Cash Transfer ചെയ്ത് കൊണ്ട് , നിങ്ങളെ വിളിക്കും. അബദ്ധത്തിൽ അക്കൗണ്ട് നമ്പർ മാറി പണം അയച്ചതാണ് എന്നാണ് പറയുക. നിങ്ങള്‍ക്ക് അക്കൗണ്ട് നമ്പറും ബാക്കി വിവരങ്ങളും നൽകി ആ തുക തിരിച്ചയക്കാൻ ആവശ്യപ്പെടും. എന്നാൽ, യഥാര്‍ത്ഥത്തില്‍ അവര് തരുന്ന A/C Number ന്‍റെ ഉടമ തീവ്രവാദബന്ധമുള്ള , അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം കൈ മാറാന്‍ വേണ്ടി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ആയിരിക്കും. മാത്രമല്ല, ചെയ്തു തരുന്ന ഉപകാരത്തിനു പകരമായി ചെറിയൊരു പ്രതിഫലം കൂടി അവർ തരാമെന്നും പറയും. ഫോൺ സംഭാഷണത്തില്‍ സംശയം തോന്നാത്ത രൂപത്തില്‍ നിങ്ങളോട് സംസാരിക്കുന്നതിനാല്‍, സ്വാഭാവികമായും ഏതൊരാളും കിട്ടിയ ക്യാഷ് തിരിച്ചയച്ചു കൊടുക്കും.

 

 

ഇനിയാണ് ആപത്ത് പതിയിരിക്കുന്നത്. ഈ സംഘം പിന്നീട് പിടിയിലായാല്‍ ഇവര്‍ക്ക് പണം ലഭിക്കുന്ന സ്രോതസ്സുകളെ കുറിച്ചുള്ള അന്യേഷണത്തില്‍ നിങ്ങളും പ്രതിയായിരിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കി സഹായിച്ചു എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് നിലവിലുള്ള രാജ്യം വിടാന്‍ സാധിക്കില്ല. മാത്രമല്ല ജയിലിലും ആയേക്കാം.

 

അടുത്തിടെ അബുദാബിയിൽ കായസർഗോഡ് സ്വദേശിയായ യുവാവിന് ഇതേരീതിയിൽ ഫോൺ കാൾ ലഭിച്ചു. 250000 ദിർഹം അക്കൗണ്ട് മാറി യുവാവിന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും ദയവായി തിരിച്ചയച്ചു തരണമെന്നുമായിരുന്നു സന്ദേശം. മാത്രമല്ല, ഇതിനായി 5000 ദിർഹം പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാൽ, വിളിച്ചയാളുടെ സംഭാഷണത്തിൽ സംശയം തോന്നിയ യുവാവ് ഇക്കാര്യം ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. ഇത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കാനുള്ള ഏക മാർഗവും അതു തന്നെയാണ്. മുന്‍ കരുതല്‍ എടുക്കുകയും, ഉണ്ടായാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്യുക. നാട്ടിലേക്കും മറ്റും പണം അയക്കാറുള്ള പ്രവാസികള്‍ മുഖേന ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ സംശയത്തിനിടയില്ലാതെ നടത്താം എന്നത് കൊണ്ടു തന്നെ പ്രവാസികളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നത്. കരുതിയിരിക്കുക.

സൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

ഒമാനില്‍ കവർച്ചാ ശ്രമത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments