HomeNewsLatest Newsസൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

സൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

അമേരിക്കൻ മലയാളിയുടെ ബാങ്ക് അകൗണ്ടിൽ നിന്നും ഇന്റർനെറ്റു ബാങ്കിങ്ങിലൂടെ അരലക്ഷം രൂപ തട്ടി. കോലഞ്ചേരി വരവുകാലായിൽ സ്കറിയ യുടെ അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചത്. എസ് ബി ടി കോലഞ്ചേരി ശാഖയിലെ അക്കൗണ്ടിൽ നിന്നും 5 തവണയായി 44960 രൂപയാണ് പിൻവലിച്ചത്. തട്ടിപ്പിന്റെ കേന്ദ്രം ഹരിയാനയിലെ ഗുഡ്‌ഡ്‌ഗാവ് ആണ്. നേരിട്ടു പണം പിൻവലിക്കുന്നതിന് പകരം മൊബൈൽ കമ്പനിയിലേക്ക് പണം ട്രാൻസ്ഫെർ ചെയ്തിരിക്കുകയാണ്. ആദ്യ തവണ 5000 രൂപയും പിന്നീട് 4 തവണ 9990 രൂപയുമാണ് ട്രാൻസ്ഫെർ ചെയ്തത്.

 

ക്രെഡിറ്റ് കാർഡ് സൗകര്യം നൽകാമെന്ന് പറഞ്ഞാണ് അക്കൗണ്ട് ഉടമയുടെ മൊബൈലിൽ ബന്ധപ്പെട്ടത്. ഇംഗ്ലീഷ് ആണ് വിളിച്ചയാൾ സംസാരിച്ചത്. എന്നാൽ താത്പര്യമില്ലെന്ന് വ്യക്തമാക്കി സ്കറിയ ഫോൺ കട്ട് ചെയ്തു. പിന്നീട് വിളിച്ചയാൾ എസ് ബി ടി -എസ് ബി ഐ ലയനം നടക്കുന്നതിനാൽ അക്കൗണ്ട് വിവരങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി വിളിക്കുകയാണ് എന്നു പറഞ്ഞു. ആധികാരികമായി അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ മുൻകൂറായി വ്യക്തമാക്കിയ ശേഷമായിരുന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയത്. ഇങ്ങനെ അഞ്ചു തവണ വിളിച്ചതായി സ്കറിയ പറയുന്നു. സംസാരിച്ചതിന് ആധികാരികത തോന്നിയതിനാൽ സ്കറിയ അക്കൗണ്ട് ഡീറ്റൈൽസും പാസ്വേർഡും കൊടുക്കുകയായിരുന്നു. പിന്നീട് 2 ദിവസം കൊണ്ടാണ് 50000 രൂപയ്ക്കടുത്ത് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്.

ഈ ഫോൺ കാളുകൾ എടുക്കരുതേ; തട്ടിപ്പിൽ നിന്നും മലയാള സിനിമ സംവിധായകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

ഗൾഫിൽ താമസിക്കുന്നവർക്ക് വരുന്ന ഈ 8 അസുഖങ്ങൾ അറിയുക ! പരിഹാര മാർഗങ്ങളും

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments