HomeWorld NewsEuropeഅയർലൻഡ് മലയാളി മനോജ് സക്കറിയാക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; ചിത്രങ്ങൾ

അയർലൻഡ് മലയാളി മനോജ് സക്കറിയാക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; ചിത്രങ്ങൾ

അയർലണ്ടിൽ കഴിഞ്ഞ ദിവസം നിര്യാതനായ മനോജ് സക്കറിയാക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. അയർലണ്ടിൽ നിന്നും കഴിഞ്ഞ ദിവസം കൂരോപ്പടയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നുച്ചയോടെ സംസ്കരിച്ചു.

മനോജിന്റെ ഭാര്യ ഷിജി കഴിഞ്ഞ 6 മാസമായി കില്‍കോക്ക് പാര്‍ക്ക് ഹൗസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മനോജ് നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം ആയപ്പോഴാണ് മരണം. രാത്രി കിടന്നുറങ്ങിയ മനോജ് ഉണര്‍ന്ന് വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മനോജ് സക്കറിയയുടെ കുട്ടികള്‍ തൊട്ടടുത്ത മലയാളി നേഴ്‌സിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ എത്തി സി.പി.ആര്‍ കൊടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജിന് ന്യുമോണിയ ബാധിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഡിസംബര്‍ 27-ന് ആദ്യമായി അയര്‍ലണ്ടില്‍ എത്തിയതായിരുന്നു മനോജ് സക്കറിയ. വിമാനത്തില്‍ വെച്ചും ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പറയപ്പെടുന്നു. കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കലാണ് മനോജിന്റെ വീട് . ഏതാനും ദിവസമായി പനി ബാധിതനായിരുന്നു. ഹെവന്‍ലി ഫീസ്റ്റ് മിനിസ്റ്ററി വിശ്വാസിയാണ്. മിക്കഹ് എലിസബത്ത് മകളും ഫാബിയോ മകനുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments