HomeWorld NewsEuropeരാഹുൽ ഗാന്ധി അയർലണ്ടിൽ എത്തുന്നു; രാഹുലിനെ അയർലണ്ടിൽ എത്തിക്കുന്നത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

രാഹുൽ ഗാന്ധി അയർലണ്ടിൽ എത്തുന്നു; രാഹുലിനെ അയർലണ്ടിൽ എത്തിക്കുന്നത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയർലണ്ടിലെത്തുന്നു. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ അമേരിക്കൻ, ഗൾഫ് സന്ദർശനങ്ങൾക്കു ശേഷമാണ് അദ്ദേഹം അയർലണ്ടിലെത്തുന്നത്‌. വരുന്ന സെപ്റ്റംബർ മാസത്തോടെ അദ്ദേഹം സന്ദർശനം നടത്തും എന്നാണ് റിപ്പോർട്ട്. അയർലൻഡ് ട്രിനിറ്റി കോളേജ് സന്ദർശിക്കുന്ന അദ്ദേഹം അയർലണ്ട് ഇൻഡ്യാക്കാരുമായി സംവദിക്കും. എ ഐ സി സി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം അയർലണ്ടിലുമെത്തുന്നത്.

അയർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസാണ് രാഹുലിന്റെ അയർലണ്ട് സന്ദർശനം സാധ്യമാക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ഭാരവാഹികൾ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം ബഹ്‌റൈൻ സന്ദർശിച്ച അദ്ദേഹം ബഹ്‌റൈന്‍ കിരീടാവകാശി ശൈഖ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹ്‌റൈനും ഇന്ത്യയും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുഹൃദ്ബന്ധം കൂടുതല്‍ ദൃഢതയോടെ മുന്നോട്ടുപോകട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. ബഹ്‌റൈന്റെ വളര്‍ച്ചയില്‍ ഇന്ത്യന്‍സമൂഹം വഹിക്കുന്ന പങ്കിനെ ശൈഖ് സല്‍മാന്‍ ശ്ലാഘിച്ചു. ഇന്ത്യന്‍ സമൂഹത്തിന് ബഹ്‌റൈന്‍ നല്‍കിവരുന്ന സ്വാതന്ത്ര്യവും പിന്തുണയും എന്നും സ്മരിക്കത്തക്കതാണെന്ന് രാഹുല്‍ ഗാന്ധി കിരീടാവകാശിയെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments