HomeSportsഇന്ത്യ ഓസ്ട്രേലിയ ഏകദിനം: ഇന്ത്യയ്ക്കു രക്ഷയായത് രാഹുലിന്റെ മാസ്സ് ബാറ്റിങ്; കിടിലൻ ഫോം വീണ്ടെടുത്ത് താരം

ഇന്ത്യ ഓസ്ട്രേലിയ ഏകദിനം: ഇന്ത്യയ്ക്കു രക്ഷയായത് രാഹുലിന്റെ മാസ്സ് ബാറ്റിങ്; കിടിലൻ ഫോം വീണ്ടെടുത്ത് താരം

ഇന്ത്യ ഓസ്ട്രേലിയ ഏകദിനത്തിൽ 9 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രാഹുലും രവീന്ദ്ര ജഡേജയും (45 നോട്ടൗട്ട്) ചേർന്നുള്ള 108 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ ജഡേജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബാറ്റിങ്ങിലെ മോശം ഫോമിനെത്തുടർന്ന് ടെസ്റ്റ് ടീമിലെ സ്ഥാനവും വൈസ് ക്യാപ്റ്റൻ പദവിയും നഷ്ടമായ രാഹുലിന്റെ തിരിച്ചുവരവിനാണ് വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. സ്കോർ: ഓസ്ട്രേലിയ 35.4 ഓവറിൽ 188. ഇന്ത്യ 39.5 ഓവറിൽ 5ന് 191 . സ്പിന്നർമാ‍ർ അടക്കിവാണ 4 ടെസ്റ്റ് മത്സരങ്ങൾക്കുശേഷമുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇരു ടീമുകളിലെയും പേസ് ബോളർമാരുടെ ശക്തി പ്രകടനമായി മാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 2 വിക്കറ്റ് നഷ്ടത്തിൽ 129 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ ഇരുപതാം ഓവറിൽ മിച്ചൽ മാർഷിന്റെ (81) നിർണായക വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ഓസീസിന്റെ തകർച്ചയ്ക്കു കുഴിതോണ്ടി. 3 വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ആഞ്ഞു പ്രഹരിച്ചതോടെ ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലും തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments