HomeHealth Newsകിടക്കും മുന്‍പ് ഉപ്പും പഞ്ചസാരയും നാവിനടിയില്‍ വയ്ക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?

കിടക്കും മുന്‍പ് ഉപ്പും പഞ്ചസാരയും നാവിനടിയില്‍ വയ്ക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?

ചില സന്ദര്‍ഭങ്ങളില്‍ ഉപ്പും പഞ്ചസാരയും കലർന്ന മിശ്രിതം നല്ലൊരു ഔഷധക്കൂട്ടുമായി പ്രവര്‍ത്തിയ്ക്കും. പലതരം ആരോഗ്യപ്രശ്നങ്ങളുള്ളവരാണ് നാം. ഇവ പലപ്പോഴും നല്ല ഉറക്കത്തിനും മറ്റും തടസം നില്‍ക്കുകയും ചെയ്യും. കിടക്കും നേരം അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം നാവിനടിയില്‍ വയ്ക്കുക. ഇതുകൊണ്ടുള്ള പ്രയോജനം പലതാണ്. അമേരിക്കയിലെ മാത്ത് സ്റ്റോണ്‍ എന്ന ഹെല്‍ത്ത് റിസര്‍ച്ചര്‍ കണ്ടെത്തിയതാണിത്.

5 ടീസ്പൂണ്‍ പഞ്ചസാര, ബ്രൗണ്‍ പഞ്ചസാരയെങ്കില്‍ കൂടുതല്‍ നല്ലത്, 1 ടീസ്പൂണ്‍ ഉപ്പ് എന്നിവ കലര്‍ത്തുക. ഇതില്‍ നിന്നും ഒരു നുള്ളെടുത്ത് നാവിനടിയില്‍ കിടക്കാന്‍ നേരത്തു വയ്ക്കാം. ഈ അനുപാതം വളരെ കൃത്യമായിരുന്നാലേ പ്രയോജനം ലഭിയ്ക്കൂ. എല്ലാ ദിവസവും ഇതു പരീക്ഷിയ്ക്കാം. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് പുലര്‍ച്ചെ 2 മുതല്‍ 4 വരെയാണ് ഉറക്കപ്രശ്നമെങ്കില്‍ ഇത് ഏറെ ഗുണം ചെയ്യും. കാരണം ഈ സമയത്ത് അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കൂടുന്നതാണ് പലര്‍ക്കും ഈ സമയത്ത് ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നത്. തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണ് കിടക്കും മുന്‍പ് നാവിനടിയില്‍ പഞ്ചസാര-ഉപ്പു മിശ്രിതം വയ്ക്കുന്നത്. സ്ട്രെസ്, അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments