HomeAround Keralaകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപ്പറേഷൻ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു; അടിയന്തിര അന്വേഷണത്തിന്...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപ്പറേഷൻ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപറേഷനെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന് പരാതി.സര്‍ജിക്കല്‍ ഐസിയുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം. ശസ്ത്രക്രിയക്ക്‌ ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി അക്രമത്തിന് ഇരയായത്.

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്കെതിരെ അതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments