HomeAround Keralaഅടുക്കളയിൽ വലിയ ശബ്ദം, ചെന്നുനോക്കിയപ്പോൾ കണ്ടത് വിശ്വസിക്കാനാവാത്തത കാഴ്ച

അടുക്കളയിൽ വലിയ ശബ്ദം, ചെന്നുനോക്കിയപ്പോൾ കണ്ടത് വിശ്വസിക്കാനാവാത്തത കാഴ്ച

അടുക്കളയില്‍ വലിയ പെരുമ്ബാമ്ബിനെ കണ്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ പോർട്ട് എഡ്വേർഡ് സ്വദേശിയായ ഷാരോണ്‍ നോർട്ടണ്‍. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച്‌, അടുക്കളയില്‍ നിന്ന് തുടർച്ചയായി ചില ശബ്ദങ്ങള്‍ കേട്ട ഷാരോണ്‍ ആദ്യം കരുതിയത് കള്ളൻമാരാണെന്നാണ്. 62 -കാരിയായ ഷാരോണ്‍ നോർട്ടണ്‍ കള്ളന്മാരെ നേരിടാനായി അടുക്കളയില്‍ കയറുകയും ചെയ്തു. എന്നാല്‍, അവിടെ അവർ കണ്ടത് ഒരു ഭീമൻ പെരുമ്ബാമ്ബിനെയാണ്.

പാമ്ബ് ഷാരോണിനെ ആക്രമിക്കാനായി നേരെ പാഞ്ഞെങ്കിലും കൈയ്യില്‍ കിട്ടിയ ഒരു ബേക്കിംഗ് ട്രേ ഉപയോഗിച്ച്‌ അവർ പാമ്ബിനെ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പ്രതിരോധത്തില്‍ പതറിയ പാമ്ബ് പിന്തിരിഞ്ഞു. ഇതോടെ ഒഴിവായത് വൻ ദുരന്തം ആണ്. സംഭവത്തെക്കുറിച്ച്‌ ഷാരോണ്‍ പറയുന്നത് ഇങ്ങനെ, ‘അക്ഷരാർത്ഥത്തില്‍ ഞാൻ ഞെ‌ട്ടിത്തരിച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിനിടയില്‍ നിമിഷനേരം കൊണ്ടാണ് അതെന്റെ നേരെ തിരിഞ്ഞത്. വെറും അഞ്ചടി മാത്രമുള്ള ഞാൻ ആ ഭീമന്റെ പിടിയില്‍ അമർന്നിരുന്നെങ്കില്‍ തീർച്ചയായും രക്ഷപെടില്ലായിരുന്നു. ഷാരോണ്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments