HomeCinemaMovie Newsആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് ...

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

ജീവിതത്തില്‍ ഇതുവരെ നേരിട്ട ആരോപണങ്ങള്‍ക്ക് ഒറ്റയടിക്ക് മറുപടി പറഞ്ഞ് ദിലീപിന്റെ അഭിമുഖ വീഡിയോ പുറത്ത്.മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തല്‍. എന്നെ സംബന്ധിച്ച എന്ത് ചോദ്യവും നിങ്ങള്‍ക്ക് ചോദിയ്ക്കാം എന്ന് പറഞ്ഞുകൊണ്ടാണ് മറുപുറം എന്ന ചാനല്‍ പരിപാടിയില്‍ ദിലീപ് ഇരുന്നത്.

 

 

 

 

2013 ജൂണ്‍ അഞ്ചാം തിയതി കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹര്‍ജി മാത്രമല്ല അതില്‍ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖര്‍ ഒരുപാട് പേരുണ്ട്. സമൂഹത്തില്‍ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. മകളുടെ ഭാവി ഓര്‍ത്ത് മാത്രമാണ് ഈ വിഷയത്തില്‍ ഞാന്‍ മൗനം പാലിക്കുന്നത്. ആ പെറ്റീഷനില്‍ നമ്മളെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്ന ആ വാക്ക്, പ്രമുഖരുമുണ്ട്. ഈ പറഞ്ഞ പ്രമുഖര്‍ക്കെല്ലാം ഇമേജ് എന്നത് വലിയ വിഷയമാണ്. അതിനെയൊക്കെ ഞാന്‍ മാനിക്കുന്നത് കൊണ്ടാണ് രഹസ്യ വിചാരണ എന്ന സംഭവത്തിന് ഞാന്‍ തന്നെ നിര്‍ദ്ദേശിച്ചത്. കൂടുതൽ കാര്യങ്ങൾ ഞാൻ പറയുന്നില്ല. പക്ഷെ പരിധി വിട്ട് എന്നെ ആക്രമിച്ചാല്‍, ചിലപ്പോള്‍ പറഞ്ഞേക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാന്‍ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകള്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാന്‍ അറിഞ്ഞു. എന്റെ മകളുടെ പഠിപ്പ്, ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ. ദിലീപ് പറയുന്നു. കാവ്യ അല്ല എന്റെ ആദ്യവിവാഹം തകരാന്‍ കാരണമെന്ന് ദൈവത്തെ മുന്‍നിര്‍ത്തി പറയാം. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലര്‍. കാവ്യയുടെ വീട്ടില്‍ ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ദിലീപിനെ വിവാഹം കഴിച്ചാല്‍ ഉണ്ടായ ഗോസിപ്പുകളെല്ലാം സത്യമാണെന്ന് പറയും എന്നൊക്കെയാണ് കാവ്യയുടെ അമ്മ പറഞ്ഞത്. പിന്നീട് ഞാന്‍ സത്യാവസ്ഥകളും മറ്റും പറഞ്ഞ് മനസ്സിലാക്കി അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

 
ഞാനും എന്റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭര്‍തൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു. ദിലീപ് പറഞ്ഞു.

 

 

 

ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതല്‍ പതിനാറ് വയസ്സുവരെ ഒരു പെണ്‍കുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകള്‍ക്കറിയാം. എന്റെ സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടില്‍ വന്നുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാന്‍ ആദ്യം ചര്‍ച്ച ചെയ്തത് എന്റെ മകളോടാണ്. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ദിലീപ് പറയുന്നു.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments