HomeAround KeralaThiruvananthapuramതിരുവനന്തപുരത്ത് കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ കേഡല്‍ ജിന്‍സണ്‍ പോലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ ഞെട്ടും !!

തിരുവനന്തപുരത്ത് കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ കേഡല്‍ ജിന്‍സണ്‍ പോലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ ഞെട്ടും !!

തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റം സമ്മതിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള വീട്ടില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. താന്‍ നടത്തിയത് സാത്താന്‍സേവയാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. മനുഷ്യശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞെന്നാണ് സൂചന.പത്തു വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ താന്‍ സാത്താന്‍സേവ നടത്തിയിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഇന്റര്‍നെറ്റിലൂടെ ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.

 

 

 

 

തന്റെ മാതാപിതാക്കളുംസഹോദരിയുമടക്കം നാലു പേരെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. മാരകായുധങ്ങള്‍ കൊണ്ടാണ് അവരെ അടിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. നാലു പേരെയും കൊലപ്പെടുത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേഡലിന്റെ മറുപടി. താന്‍ ഒറ്റയ്ക്കു തന്നെയാണ് നാലു പേരെയും വകവരുത്തിയതെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച മഴു താന്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്നു പ്രതി വെളിപ്പെടുത്തി. ഇത് എന്തിനാണെന്ന് വീട്ടുകാര്‍ ആരാഞ്ഞപ്പോള്‍ കോഴിയെ പിടിക്കാന്‍ വരുന്ന പട്ടിയെ ശരിപ്പെടുത്താനാണെന്നാണ് പറഞ്ഞിരുന്നത്. മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമായിരുന്നു നടത്തിയതെന്നും കേഡല്‍ ജിന്‍സണ്‍ പോലീസിനോട് പറഞ്ഞു.

 

 
തിങ്കളാഴ്ച വൈകീട്ട് തമ്പാനൂരില്‍ വച്ചാണ് കേഡലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ മെയിലില്‍ എത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങാന്‍ വരവെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് സൂചന. ഞയാറാഴ്ചയായിരുന്നു നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ അച്ഛന്‍ റിട്ടയേര്‍ഡ് പ്രൊഫ.രാജതങ്കം, അമ്മ റിട്ടയേര്‍ഡ് ഡോക്ടര്‍ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരുടെ മൃതദേഹമായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതക ശേഷം വെട്ടിനുറുക്കിയ മൃതദേഹം പ്രതി കത്തിക്കുകയായിരുന്നു. മകനാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് ആദ്യഘട്ടം മുതല്‍ക്ക് തന്നെ സംശയമുണ്ടായിരുന്നു.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments