HomeSportsഐപിഎൽ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ വിജയം

ഐപിഎൽ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ വിജയം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ വിജയം. എട്ട് വിക്കറ്റിനാണ് പഞ്ചാബ് ടീം ബംഗളൂരിനെ തോല്‍പ്പിച്ചത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ എ ബി ഡിവില്ലിയേഴ്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്താന്‍ അതുകൊണ്ടൊന്നും സാധിച്ചില്ല. സ്‌കോര്‍ – റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാല് വിക്കറ്റിന് 148. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 14.3 ഓവറില്‍ രണ്ട് വിക്കറ്റിന് 150.

 

 

 

താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അതിവേഗം ലക്ഷ്യത്തില്‍ എത്തി. ഓപ്പണറായ മനന്‍ വോറയും ഹാഷിം ആംലയും ചേര്‍ന്ന് വെറും ആറോവറില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 21 പന്തില്‍ നാല് ഫോറും 1 സിക്‌സും സഹിതം വോറ 34 റണ്‍സെടുത്തു. ഇത് കൂടാതെ ഒമ്പത് റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ വിക്കറ്റ് മാത്രമാണ് കിംഗ്‌സിന് നഷ്ടമായത്. ഹാഷിം ആംല 58ഉം ഗ്ലെന്‍ മാക്‌സ് വെല്‍ 43ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments