സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി സ്പര്‍ഷ് ഷായുടെ ജനഗണമനയുടെ പുനരാവിഷ്‌കരണം: വൈറലായ വീഡിയോ കാണാം

20

ഏതൊരു ഭാരതീയന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന ജനഗണമന’യുടെ പുതിയ രീതിയാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പറായ സ്പര്‍ഷ് ഷാ ആലപിച്ച ദേശീയ ഗാനത്തിന്റെ വീഡിയോയാണ് സൈബര്‍ ലോകം പങ്കുവെയ്ക്കുന്നത്.

രോഹന്‍ പന്ത് അംബേദ്കര്‍ ആണ് ദേശീയഗാനം പുനരാവിഷ്‌കരിച്ചത്.ഫേസ്‌ടൈമിലൂടെയാണ് പന്ത് അംബേദ്കറും ഷായും പരിചയപ്പെട്ടത്.തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഒരു സംഗീത പരിപാടി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ ജനഗണമന പുനരാവിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് സ്പര്‍ഷ് ഷാ പറഞ്ഞു. ഫേസ്‌ടൈമിലൂടെ തന്നെയാണ് ഗാനത്തിന്റെ റെക്കോര്‍ഡിങ് നടത്തിയിരിക്കുന്നത്. വീഡിയോ കാണാം.