തകര്‍ത്തടിച്ച്‌ ഇന്ത്യന്‍ ബാറ്റിങ് നിര; കിവീസിന് 325 റൺസ് വിജയലക്ഷ്യം

22

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്ബത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടി. രോഹിത് ശര്‍മയുടേയും ശിഖര്‍ ധവാന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തുടര്‍ന്ന് 66 റണ്‍സെടുത്ത ധവാന്‍ പുറത്തായി. സ്കോര്‍ 172-ല്‍ നില്‍ക്കെ 87 റണ്‍സെടുത്ത രോഹിതും പുറത്തായി. 96 പന്തുകളില്‍ ഒമ്ബത് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു രോഹതിന്റെ ഇന്നിം​ഗ്സ്. ഓപ്പണര്‍മാര്‍ പുറത്തായതോ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കൂട്ടായ അമ്ബാട്ടി റായിഡുവെത്തി. സ്കോര്‍ 236-ല്‍ എത്തിയപ്പോള്‍ 43 റണ്‍സെടുത്ത കോഹ്ലി പുറത്തായി. സ്കോര്‍ 271-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടുത്ത അമ്ബാട്ടി റായിഡുവും പുറത്തായി.