അമിത വണ്ണത്തിന്റെ പേരില്‍ തന്നെ കളിയാക്കിയ വിമര്‍ശകര്‍ക്ക് അമേരിക്കന്‍ താരത്തിന്റെ ചുട്ട മറുപടി. എംപയര്‍ എന്ന ടെലിവിഷന്‍ സീരിയലില്‍ നായകനൊപ്പം കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ചില്ലറ പരിഹാസമൊന്നുമല്ല ഗബ്റേ സിദിബേ കേള്‍ക്കേണ്ടി വന്നത്. എന്നാൽ താന്‍ ഏറ്റവും ആസ്വദിച്ച് അഭിനയിച്ച എപ്പിസോഡുകളില്‍ ഒന്നാണ് അതെന്നും ആ രംഗത്തില്‍ താന്‍ ഏറ്റവും സെക്സിയായും സുന്ദരിയായും തോന്നിയെന്നുമാണ് ഓസ്കാര്‍ നോമിനേഷന് കിട്ടിയ താരം പ്രതികരിച്ചത്.
ഗബ്റേയുടെ കഥാപാത്രം സഹനടനെ ആകര്‍ഷിച്ചത് ഏറ്റവും വലിയ ആത്ഭുതമാണ് എന്നും, അറപ്പുളവാക്കുന്ന രംഗം എന്നും വരെ പരിഹാസങ്ങളുണ്ടായി. എന്നാല്‍ തന്റെ ശരീരത്തെ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഗബ്റേ തന്നെ രംഗത്തെത്തി. കറുത്ത നിറവും അമിതവണ്ണവും ഉള്ള താന്‍ റൊമാന്റിക് സീനില്‍ അഭിനയിച്ചു. എംപയറിന്റെ ആ എപ്പിസോഡിനെ ഏറ്റവും ഭംഗിയാക്കുന്നതില്‍ താന്‍ വഹിച്ച പങ്കില്‍ അഭിമാനം കൊള്ളുന്നതായും ഗബ്റേ തന്റെ ബ്ലോഗില്ക്കുറിച്ചു.