HomeNewsShortമാണിയോട് കാട്ടുന്നത് ക്രൂരതയോ?

മാണിയോട് കാട്ടുന്നത് ക്രൂരതയോ?

എല്ലാവരെയും എന്തു പ്രശ്നത്തിലും താങ്ങി നിർത്തിയിരുന്ന ആളാണ്‌ കെ എം മാണി. എന്നാൽ ഇപ്പോൾ ബാർ കോഴക്കെസ്സിൽ മാണി സാറിനെ എല്ലാവരും കയ്യൊഴിഞ്ഞു. സ്വന്തം പാർടിയും ഘടകകക്ഷികളും പോലും തനിക്കെതിരെ തിരിഞ്ഞപ്പോൾ, ഉയരുന്ന ഒരു ചോദ്യമുണ്ട്. മാണി സാറിനോട് ഈ കാട്ടുന്നത് നീതിയാണോ?

മുഖ്യ മന്ത്രി തന്നെ പറഞ്ഞതുപോലെ, ഒരു കേസ്സിൽ പ്രതി ചേർക്കപ്പെട്ടു എന്നത് രാജിക്കൊന്നും ഒരു കാരണമേ അല്ല. ഉമ്മൻ ചാണ്ടി തന്നെ എത്രയോ തവണ രാജി അഭിമുഖീകരിച്ചിരിക്കുന്നു. അപ്പോളൊന്നും ഉണ്ടാവാത്ത വലിയ മുറവിളി ഇപ്പോൾ മാത്രമെന്തേ? സമ്മർദ്ദം മൂലമോ മറ്റെന്തു രാഷ്ട്രീയം മൂലമോ, ഒറ്റക്കും കൂട്ടമായും മാണിയെ ആക്രമിക്കുന്നവർ ഒന്നോർക്കണം. ഈ പറഞ്ഞ പല നേതാക്കളും ഇതിലും വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നപ്പോൾ പോലും രാജി എന്ന വാക്ക് പോലും മിണ്ടിയിട്ടില്ല ആരും.

ബാർ കോഴയിൽ മാണിയെ മാത്രം ഒറ്റപ്പെടുത്തി. എക്‌സൈസ് മന്ത്രി കെ ബാബുവിനേയും മറ്റും രക്ഷപ്പെടാൻ വിജിലൻസ് അനുവദിച്ചു. മാണിക്ക് ഒരു പരിഗണനയും കിട്ടിയില്ല. ബാബുവിന് ബാധകമായതൊക്കെ എന്തുകൊണ്ട് മാണിയുടെ കാര്യത്തിൽ ഉണ്ടായില്ലെന്നതാണ് ചോദ്യം.   കരുതലോടെ മാത്രമേ ഇനി  തീരുമാനം എടുക്കൂ. ഏതായാലും മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിക്കുന്നതിന് മാണിയും അനുകൂലമാണ്.

ഇപ്പോൾ മാണി രാജിക്കൊരുങ്ങി എന്ന വാർത്ത വരുമ്പോൾ കൂടെയുള്ളത് തോമസ്‌ ഉണ്ണിയാടൻ മാത്രം.  കോടതി പ്രതിയാണ് എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലാത്ത ഒരാളെ പ്രതി എന്ന നിലയിൽ ക്രൂശിക്കുമ്പോൾ, നാളെ ഇതെല്ലം അതിജീവിച്ച് അഗ്നിശുദ്ധി  വരുത്തി മാണിക്ക് പുറത്തു വരാനായാൽ എന്തു മറുപടിയാണ് രാഷ്ട്രീയ കേരളം മാണിയോട് പറയുക?

 

 

RELATED ARTICLES

Most Popular

Recent Comments