HomeWorld NewsUSAയുഎസ്സിൽ എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകള്‍ കർശനമാക്കി; കടുത്ത ആശങ്കയിൽ ഇന്ത്യക്കാർ

യുഎസ്സിൽ എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകള്‍ കർശനമാക്കി; കടുത്ത ആശങ്കയിൽ ഇന്ത്യക്കാർ

 

എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ അമേരിക്കയിൽ കര്‍ശനമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ വീസ നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തിയത്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ഇറക്കിയ നിര്‍ദേശപ്രകാരം എച്ച്1ബി വീസയില്‍ എത്തുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരെ സൂക്ഷ്മ പരിശോധനയ്ക്ക വിധേയമാക്കണം. കൂടാതെ ജോലി വളരെ സങ്കീര്‍ണവും നൈപുണ്യമുള്ള പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ ജോലിക്ക് അനിവാര്യവുമാണെന്ന് തെളിയിക്കുന്ന അധിക രേഖകള്‍ കമ്പനിയും ഹാജരാക്കണം.

 

 

 

യു.എസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്ന വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നൈപുണ്യം വേണം. യോഗ്യതയുള്ള ജോലിക്കാര്‍ യു.എസില്‍ കുറവാണെങ്കില്‍ മാത്രമേ ഇത് പാടുള്ളു. നിയമം ഇതായിരിക്കേ ഇത്രയും കാലം യോഗ്യതയുള്ള യു.എസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ വിദേശത്തു നിന്നും ജോലിക്കാരെ സ്വീകരിച്ചിരുന്നത്. യു.എസ് പൗരന്മാരുടെ ചെലവില്‍ വിദേശികളെ സഹായിക്കുന്ന പരിപാടിയാണിതെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

 

 

 

പ്രതിവര്‍ഷം 65,000 എച്ച്ഡബി വീസകളാണ് യു.എസ് പുറത്തിറക്കുന്നത്. ഇതില്‍ 20,000 എണ്ണം യു.എസ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉന്നത ബിരുദം നേടിയവര്‍ക്ക് നീക്കിവച്ചിരിക്കുകയാണ്. പുതിയ നിബന്ധനകള്‍ എച്ച്1ബി വീസ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഐ.ടി വിദഗ്ധരെയാണ് ഏറെ ദോഷമായി ബാധിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. സയന്‍സ്, എന്‍ജിനീയറിംഗ്, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എച്ച്1ബി വീസ ഏറെ ഉപയോഗിക്കുന്നത്.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments