HomeWorld Newsപാകിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്; 'ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുക'

പാകിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്; ‘ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുക’

പാകിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുക, ചൈനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പാകിസ്താനോട് യു.എസ് ആവശ്യപ്പെട്ടത്. പാക് കരസേന മേധാവി ജനറല്‍ സയീദ് അസിം മുനീറിന്റെ സന്ദര്‍ശനവേളയിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനയുടെ പാകിസ്ഥാനിലേക്കുള്ള കടന്നുകയറ്റും സാമ്ബത്തിക ഇടനാഴിയിലാക്കി നിയന്ത്രിച്ച്‌ നിര്‍ത്തുക, സുരക്ഷാ കാര്യങ്ങളില്‍ ബെയ്ജിങ്ങിന് കടന്നുകയറാന്‍ അനുമതി കൊടുക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് പാകിസ്ഥാന് നല്‍കിയത്. പാകിസ്ഥാനിലെ ചൈനീസ് സുരക്ഷാ ഔട്ട്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാനാണ് ഈ നീക്കമെന്ന് ഉന്നത രഹസ്യാന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാന് സാമ്ബത്തിക സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരം ഉള്‍പ്പടെയുള്ള ചില നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടി വരുമെന്ന് യുഎസ് പാകിസ്ഥാന്‍ സൈനിക മേധാവിയോട് പറഞ്ഞതായി അടുത്ത സ്രോതസ്സുകള്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ ഇന്ത്യയുമായി എത്രയും വേഗം ചര്‍ച്ചകള്‍ നടത്തണമെന്നും വ്യാപാരബന്ധം നിലനിര്‍ത്താനായി നിയന്ത്രണരേഖയില്‍ സമാധാനം കൊണ്ടുവരണമെന്നും യുഎസ് ആവശ്യപ്പെട്ടു.

സെപ്റ്റംബറില്‍ യുഎസ് അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോമെ ചൈനയുടെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. ഇത് പാകിസ്ഥാനുമായുള്ള യുഎസിന്റെ സൗഹൃദപരമായ നയതന്ത്രത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

ചൈന – പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമാണ് ഗ്വാദാര്‍ തുറമുഖം. 2015 മുതല്‍ ഇത് നിയന്ത്രിക്കുന്നത് ചൈനയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പദ്ധതി അവതാളത്തിലായിരുന്നു. ഇത് കൂടാതെ, 2030 വരെ സാമ്ബത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്തുന്നതിനായി ചൈന സില്‍ക്ക് റോഡ് ഫണ്ട് സൃഷ്ടിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments