HomeWorld NewsGulfയു എ ഇ വിസ നിയമങ്ങളിൽ അടിമുടി മാറ്റം; പുതിയ വിസ വ്യവസ്ഥകള്‍ അറിയാം :

യു എ ഇ വിസ നിയമങ്ങളിൽ അടിമുടി മാറ്റം; പുതിയ വിസ വ്യവസ്ഥകള്‍ അറിയാം :

പ്രവാസികള്‍ക്കായി പുതിയ വിസ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു യുഎഇ. പ്രവാസികള്‍ക്ക് അമ്മ, അച്ഛന്‍, പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍, ഭാര്യയുടെ അച്ഛനും അമ്മയും എന്നിവരെ കൊണ്ടുവരാനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ‘അല്‍ ഖലീജ്’ റിപ്പോര്‍ട്ട് ചെയ്തു. വിസയ്ക്ക് അപേക്ഷിക്കാന്‍ മതിയായ പാര്‍പ്പിടവും മാസവരുമാനവും വേണം. മാസവരുമാനം 10,000 ദിര്‍ഹം (ഏതാണ്ട് 2,24,584 രൂപ) ഉള്ളവര്‍ക്ക് അഞ്ചു ബന്ധുക്കളെയും 15,000 ദിര്‍ഹമുള്ളവര്‍ക്ക് ആറുബന്ധുക്കളെയും കൊണ്ടുവരാം.

സന്ദര്‍ശക വിസ ലഭിക്കണമെങ്കില്‍ ഒരു എമിറാത്തി പൗരന്റെ സുഹൃത്തോ ബന്ധുവോ അല്ലെങ്കില്‍ പ്രവാസിയുടെ ബന്ധുവോ ആകണം. എന്‍ട്രി വിസകള്‍ക്ക് അനുവദിച്ച തീയതി മുതല്‍ 60 ദിവസ കാലാവധിയുണ്ട്. വിസ ഉടമയ്ക്ക് 180 ദിവസത്തില്‍ കൂടുതല്‍ തങ്ങാനാകില്ല. പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നഷ്ടപ്പെട്ടാല്‍ യുഎഇയില്‍ പ്രവേശിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യോഗ്യതയുള്ള വകുപ്പിനെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കാനും അനുവദിക്കും. സ്മാര്‍ട്ട് സര്‍വീസ് പ്ലാറ്റ്ഫോം വഴിയാണ് പ്രവേശന അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഗോള്‍ഡന്‍, ഗ്രീന്‍ വിസക്കാര്‍, അവരുടെ കുടുംബങ്ങള്‍, യുഎഇയിലെ വിദേശികളായ വിധവകള്‍, വിവാഹമോചിതരായ പ്രവാസികള്‍, ബിരുദാനന്തരം പഠനം തുടരുന്നവര്‍, സ്വദേശികളുടെ വിദേശ പാസ്പോര്‍ട്ടുള്ള പങ്കാളികള്‍, അച്ഛനമ്മമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്താല്‍ 180 ദിവസംവരെ തങ്ങാം. വിസ റദ്ദാക്കിയ ശേഷമോ കാലഹരണപ്പെട്ട ശേഷമോ 90 ദിവസംവരെ രാജ്യത്ത് തങ്ങാന്‍ വിദഗ്ധരായ പ്രൊഫഷണലുകള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവരെ അനുവദിക്കും.

പാസ്പോര്‍ട്ട് സാധുത ആവശ്യകതയില്‍നിന്ന് വിമാന ജീവനക്കാര്‍, നാവികര്‍, ടൂറിസ്റ്റ്, ക്രൂസ് കപ്പലുകളിലെ തൊഴിലാളികള്‍, എമര്‍ജന്‍സി എന്‍ട്രി, ട്രാന്‍സിറ്റ്, എന്‍ട്രി വിസക്കാര്‍, സമീപ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നവര്‍ എന്നിവരെ ഒഴിവാക്കി. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസക്കാര്‍, അവരുടെ കുടുംബങ്ങള്‍, നിയമാനുസൃത കാരണങ്ങളാല്‍ ഇളവുകള്‍ ലഭിച്ചവര്‍ എന്നിവരെ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് തങ്ങിയാല്‍ റസിഡന്‍സ് വിസ റദ്ദാക്കുന്നതില്‍നിന്ന് ഒഴിവാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments