HomeNewsShortജോലി വാഗ്ദാനം ചെയ്തശേഷം മലയാളി ഡോക്ടറെ നേഴ്സ് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണി

ജോലി വാഗ്ദാനം ചെയ്തശേഷം മലയാളി ഡോക്ടറെ നേഴ്സ് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണി

മലയാളി ഡോക്ടറെ നഴ്സ് പീഡിപ്പിച്ചതായി പരാതി. മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയിൽ ജോലിചെയ്യുന്ന മലയാളി നഴ്സ് പീഡിപ്പിച്ചത്. ഡോക്ടർക്ക് ജോലി വാഗ്ദാനം ചെയ്ത ശേഷം പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് തൃശൂർ സ്വദേശിയും ഇരുപത്തിനാലുകാരനുമായ നിഷാം ബാബുവിനായി കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ കൂടുതൽ മെച്ചപ്പെട്ട ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഒരു ഹോട്ടലിൽ മുറിയെടുത്തു. തുടർന്നായിരുന്നു പീഡനം. ഇതിനുശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് സംഭവം. അഞ്ചുതവണയാണ് പീഡനത്തിനിരയായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സഹികെട്ട യുവതി പ്രതിയുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്ത് രക്ഷപ്പെട്ടു. ഇതിന് പ്രതികാരമായി നഗ്നചിത്രങ്ങള്‍ പ്രതി നിഷാം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉടൻ പിടിയാകുമെന്നും ഇയാൾ എവിടെയുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.

ജോലി വാഗ്ദാനം ചെയ്ത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments