HomeWorld Newsയെമനിലെ ഹൂതി ഭീകരരുടെ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തി യുഎസ്; ആക്രമണം 60 കേന്ദ്രങ്ങളിൽ

യെമനിലെ ഹൂതി ഭീകരരുടെ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തി യുഎസ്; ആക്രമണം 60 കേന്ദ്രങ്ങളിൽ

യെമനിലെ ഹൂതി ഭീകരരുടെ കേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തി യുഎസ് സേന. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച്‌ 60കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. നാലാം തവണയാണ് യുഎസ് സേന ഹൂതികള്‍ക്കു നേർക്ക് നേരിട്ട് ആക്രമണം നടത്തുന്നത്. ചെങ്കടലില്‍നിന്ന് 14 മിസൈലുകള്‍ ഹൂതി കേന്ദ്രങ്ങളില്‍ പതിച്ചു. ഇറാന്‍റെ പിന്തുണയുള്ള ഹൂതികളെ ആഗോള ഭീകരരായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-യുകെ സൈന്യങ്ങള്‍ സംയുക്തമായി വൻ ആക്രമണം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments