HomeWorld NewsGulfയു.എ.ഇ : ഇ-ദിർഹം കാർഡിലെ ബാലൻസ് റീഫണ്ട് ചെയ്യാനുള്ള ഓട്ടോമേറ്റഡ് സംവിധാനമൊരുക്കി ധനമന്ത്രാലയം

യു.എ.ഇ : ഇ-ദിർഹം കാർഡിലെ ബാലൻസ് റീഫണ്ട് ചെയ്യാനുള്ള ഓട്ടോമേറ്റഡ് സംവിധാനമൊരുക്കി ധനമന്ത്രാലയം

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ഇദിർഹം കാർഡുകൾക്കുള്ളിലെ ബാക്കി തുക റീഫണ്ട് ചെയ്യാൻ അനുവദിക്കുന്ന പൂർണ്ണ ഓട്ടോമേറ്റഡ് സേവനത്തിന് വെബ്‌സൈറ്റ് വഴി തുടക്കമിട്ടതായി ധനമന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.
തങ്ങളുടെ ഇദിർഹം കാർഡ് ബാലൻസ് റീഫണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ യുഎഇ പാസ് ഉപയോഗിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും അനുബന്ധ രേഖകൾ സഹിതം റീഫണ്ട് അഭ്യർത്ഥന സമർപ്പിക്കുകയും വേണമെന്നും, പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, ഇദിർഹം കാർഡിലെ ബാക്കി തുക ഫസ്റ്റ് അബുദാബി ബാങ്ക് നൽകുന്ന പുതിയ കാർഡിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

അധിക പിന്തുണ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് 800 533336 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ 600 52 5500 എന്ന നമ്പറിൽ ഫസ്റ്റ് അബുദാബി ബാങ്കിന്റെ സേവന ലൈൻ വഴിയോ ധനമന്ത്രാലയത്തിന്റെ കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments