HomeWorld NewsGulfലോകത്ത് ജീവിക്കാൻ കൊള്ളാത്ത നഗരങ്ങളുടെ മുൻനിരയിൽ പാകിസ്ഥാനിലെ കറാച്ചി

ലോകത്ത് ജീവിക്കാൻ കൊള്ളാത്ത നഗരങ്ങളുടെ മുൻനിരയിൽ പാകിസ്ഥാനിലെ കറാച്ചി

പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി. 2022ല്‍ സംഘടന പുറത്തിറക്കിയ ആഗോള വാസയോഗ്യ നഗരങ്ങളുടെ പട്ടികയില്‍ 168-ാം സ്ഥാനത്താണ് കറാച്ചി. 172 രാജ്യങ്ങളുടെ പട്ടികയിലാണ് കറാച്ചിയും ഉൾപ്പെടുന്നത്. സിറിയയിലെ ഡമാസ്‌കസ്, ലിബിയയിലെ ട്രിപ്പോളി, നൈജീരിയയിലെ ലാഗോസ് എന്നിവയാണ് റാങ്കിംഗില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച മറ്റ് നഗരങ്ങള്‍. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതല്‍ 100 വരെ സ്‌കോറാണ് റാങ്കിംഗില്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഏറ്റവും താമസയോഗ്യമല്ലാത്തത്എന്ന കാറ്റഗറിയിലുള്ള നഗരത്തിനാണ് സ്‌കോര്‍ 1. ഐഡിയല്‍ നഗരങ്ങള്‍ക്കാണ് 100 സ്‌കോര്‍ നല്‍കിയത്. 37.5 ആണ് റാങ്കിംഗില്‍ കറാച്ചിയ്ക്ക് ലഭിച്ച ആകെ സ്‌കോര്‍. സുസ്ഥിരത ഘടകത്തില്‍ വളരെ കുറഞ്ഞ സ്‌കോറായ 20 ആണ് കറാച്ചിയ്ക്ക് ലഭിച്ചത്.

വാസസോഗ്യമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഓസ്ട്രിയന്‍ നഗരമായ വിയന്നയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് വിയന്ന ഒന്നാം സ്ഥാനത്തെത്തുന്നത്. ഡെന്‍മാര്‍ക്കിലെ പ്രധാന നഗരമായ കോപ്പന്‍ഹേഗനാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനത്ത് മെല്‍ബണ്‍ നഗരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments