HomeWorld Newsസൗദി പൗരന്മാര്‍ക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ പുതിയ നിയമം; ജോലിക്കായി പോകും മുമ്പ് ശ്രദ്ധിക്കൂ

സൗദി പൗരന്മാര്‍ക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ പുതിയ നിയമം; ജോലിക്കായി പോകും മുമ്പ് ശ്രദ്ധിക്കൂ

സൗദി പൗരന്മാർക്ക് വിദേശങ്ങളില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ 24 വയസ് പൂര്‍ത്തിയായിരിക്കണമെന്ന് സൗദി ഓവര്‍സീസ് റിക്രൂട്ടിങ് വകുപ്പായ ‘മുസാനിദ്’. അവിവാഹിതരായ സൗദി പൗരന്മാർക്കാണ് ഈ നിയമം ബാധകമാകുക. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെൻറ് മേഖലയെ നിരീക്ഷിക്കുന്നതിനും മികച്ചതാക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സംരംഭങ്ങളിലൊന്നാണ് മുസാനിദ് പ്ലാറ്റ്ഫോം. ഇതില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് ഈ നിബന്ധനയും പറയുന്നത്.

ഡ്രൈവര്‍, പാചകക്കാര്‍, ഗാര്‍ഡ്നര്‍, ആയ, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ വിസക്കായി അപേക്ഷ നല്‍കണമെങ്കില്‍ അവിവാഹിതരായ പുരുഷ/സ്ത്രീ അപേക്ഷകന് ഏറ്റവും കുറഞ്ഞ പ്രായപരിധി 24 വയസാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 വയസില്‍ കുറവാണെങ്കില്‍ അപേക്ഷ നിരസിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments