HomeNewsLatest Newsചെക്ക് കേസിൽ റോബിൻ ഗിരീഷിന് ജാമ്യം; 11 വർഷം മുൻപുള്ള കേസിലെ അറസ്റ്റ് പ്രതികാര നടപടിയെന്ന്...

ചെക്ക് കേസിൽ റോബിൻ ഗിരീഷിന് ജാമ്യം; 11 വർഷം മുൻപുള്ള കേസിലെ അറസ്റ്റ് പ്രതികാര നടപടിയെന്ന് ഗിരീഷ്

ചെക്ക് കേസില്‍ അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് കോടതി ജാമ്യം ലഭിച്ചു. 11 വർഷം മുമ്പുള്ള ചെക്ക് കേസിൽ ഇന്നാണ് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012ൽ വാഹനം വാങ്ങുന്നതിനായി നൽകിയ ചെക്ക് മുടങ്ങിയെന്ന കേസിലാണ് നടപടി. 11 വർഷം മുൻപുള്ള കേസിലെ അറസ്റ്റ് പ്രതികാര നടപടി ആണെന്ന് ജാമ്യം കിട്ടിയതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചത് പോലെ പമ്പ സര്‍വീസുമായി മുന്നോട്ട് പോകുമെന്നു ഗിരീഷ് പറഞ്ഞു. അതേ സമയം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് പുറപ്പെടുവിച്ച വാറന്റിന്റെ കാലാവധി നാളെ അവസാനിക്കും എന്നതിനാലാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments