HomeWorld NewsGulfഒമാൻ തൊഴിൽ നിയമത്തിൽ പുതിയ മാറ്റങ്ങൾ: ജോലി മാറാൻ ഇനി എളുപ്പം! പൂർണ്ണ വിവരങ്ങൾ അറിയാം

ഒമാൻ തൊഴിൽ നിയമത്തിൽ പുതിയ മാറ്റങ്ങൾ: ജോലി മാറാൻ ഇനി എളുപ്പം! പൂർണ്ണ വിവരങ്ങൾ അറിയാം

 

  • ഒമാനിലെ വിദേശി തൊഴിലാളികള്‍ക്ക് വേറൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എന്‍ഒസി വേണമെന്ന നിബന്ധന എടുത്തു കളയുന്നു. ഇത് ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ജനുവരിയില്‍ ഇത് നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തിന്റെ തൊഴില്‍ നയത്തിലെ സുപ്രധാന മാറ്റമാണ് എന്‍ഒസി വ്യവസ്ഥ ഒഴിവാക്കലെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. ബഹ്‌റൈന്‍ തലസ്ഥാനമായ മാനമയില്‍ ഐഐഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറവമേ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്്‌സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ കുറഞ്ഞ വരുമാനമുള്ള പൗരന്‍മാരുടെ സംരക്ഷണം ആദ്യമുണ്ടാകും. ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന ഭയമില്ലാതെ ജീവിക്കുകയാണ് താന്‍ സുരക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സ്‌ഫോടക വസ്തുക്കള്‍ക്കിടയില്‍ ജീവിക്കുന്നുവെന്ന ഭയം പോലെയാണ്. സമാധാനത്തിനും സമൃദ്ധിയിലും ജീവിക്കുന്നവര്‍ മറ്റുള്ള പൗരന്‍മാരും അതുപോലെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുക. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംഭാവന നല്‍കുക. അതിലൂടെ എല്ലാം ശരിയാവുമെന്നും അല്‍ ബുസൈദി പറഞ്ഞു. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നൂറിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് ഒരുമാസത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments