HomeNewsLatest Newsഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ: ഹീറോയായി ഹാര്‍ദിക് പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ: ഹീറോയായി ഹാര്‍ദിക് പാണ്ഡ്യ

 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ നേടി. സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20 ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറില്‍ ഡാനിയേല്‍ സാംസിനെതിരെ രണ്ട് സിക്‌സര്‍ പായിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ നിര്‍ണായകമായത് 22 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സാണ്. ശ്രേയസ് അയ്യര്‍ക്കൊപ്പം (5 പന്തില്‍ പുറത്താവാതെ 12) നേടിയ 46 റണ്‍സാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. വിരാട് കോലി (24 പന്തില്‍ 40), ധവാന്‍ (36 പന്തില്‍ 52), കെ എല്‍ രാഹുല്‍ (22 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments