HomeWorld Newsനാലുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ട് അസൂയമൂത്ത ഭർത്താവ് ഭാര്യയെ തോക്കിന്‍ മുനയില്‍ നിർത്തി !

നാലുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ട് അസൂയമൂത്ത ഭർത്താവ് ഭാര്യയെ തോക്കിന്‍ മുനയില്‍ നിർത്തി !

വാഷിങ്ടണ്‍: ഈ ഭര്‍ത്താവ് ഭാര്യയെ കൊലപെടുത്താന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം കേട്ടാല്‍ ചിരിവരും. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത് മുതലാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുഞ്ഞിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നു എന്നായിരുന്നു കാരണം. പ്രശ്‌നങ്ങള്‍ ഓരോ ദിവസം കഴിയുതോറും കൂടി വന്നു. ഒടുവില കൊലപാതകം വരെ എത്തി. നാല് മാസം പ്രായമായ കുഞ്ഞിന് അമ്മ മുലയൂട്ടുന്നത് ഭര്‍ത്താവില്‍ അസൂയുണ്ടാകുന്നതാണ് കൊലപാതകശ്രമത്തിന് പിന്നലെ കാരണം. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും കൊന്നില്ല. കുട്ടി ജനിച്ചത് മുതല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെ നോക്കാന്‍ സമയമില്ല എന്നാണ് ഇയാള്‍ പറയുന്ന കാരണം. കുട്ടിയെ പരിചരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് കാരണം. നാല്മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടാന്‍ പാടില്ല എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കുട്ടിയ്ക്ക് മുലയൂട്ടുന്നതിനാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്. തോക്കില്‍ ബുള്ളറ്റ് നിറച്ച് യുവതിക്കും കുട്ടിയ്ക്കും നേരെ ഇയാൾ ചൂണ്ടുകയായിരുന്നു. എല്ലാം അവസാനിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പത്ത് വര്‍ഷത്തിലധികമായി യുവതിയെ ഇയാള്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇയാളുടെ സുഹൃത്ത് പറഞ്ഞു. ഏതായാലും ഭാര്യയുടെ പരാതിയില്‍ പോലീസ് ഇയാളെ പിടികൂടി.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments