HomeWorld Newsനായകളുടെ രക്തം ഊറ്റിക്കുടിക്കുന്ന യുവാവിന്റെ ക്രൂരതകൾ !

നായകളുടെ രക്തം ഊറ്റിക്കുടിക്കുന്ന യുവാവിന്റെ ക്രൂരതകൾ !

സനാ: പട്ടികളുടെ രക്തം കുടിയ്ക്കുകയും ക്രൂരമായി ഉപദ്രവിയ്ക്കുകയും ചെയ്യുന്ന യുവാവ് പിടിയില്‍. യെമനിലെ ഒരു വീട്ടില്‍ നിന്നാണ് രക്തദാഹിയായ യുവാവിനെ പിടികൂടിയത്. പല്ലുകള്‍ പട്ടിയുടെ ശരീരത്തിലാഴ്ത്തി രക്തം വലിച്ച് കുടിയ്ക്കുകയായിരുന്നു ഇയാള്‍. സ്ഥിരമായി പട്ടികളുടെ രക്തം കുടിച്ചിരുന്നെങ്കിലും ഇയാള്‍ക്ക് പട്ടികളുടെ കടിയേറ്റിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. നാട്ടുകാരുടെ സഹായത്തോടെയാണ് യെമനി പൊലീസ് യുവാവിനെ പിടിച്ചത്. വളരെ വിചിത്രമായ ഭാഷയാണ് ഇയാള്‍ സംസാരിയ്ക്കുന്നത്. ഹുദൈദാ പട്ടണത്തില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് കടന്നു കളയാനും യുവാവ് ശ്രമിച്ചിരുന്നു. ഒറ്റപ്പെട്ട വീട്ടിലായിരുന്നു യുവാവിന്റെ താമസം . തീരെ ചെറിയ ഒരു പട്ടി മാത്രമാണ് യുവാവിനൊപ്പം ഉണ്ടായിരുന്നത്. ഈ പട്ടിയുടെ രക്തവും യുവാവ് കുടിച്ചിരുന്നു. ഇയാളുടെ ഭാഷ മനസിലാവാത്തതിനാല്‍ പൊലീസും ആകെ കുഴയുകയാണ്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments