HomeWorld NewsGulfപ്രവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ

പ്രവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍, കടമകള്‍ എന്നിവ സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. കരാര്‍ പ്രകാരമുള്ള തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി തൊഴിലെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്നതാണ്. തൊഴില്‍ കരാറിന്റെ കാലാവധിയില്‍ വേതനം കുറയ്ക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല. നിങ്ങള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ തൊഴില്‍ നഷ്ടമാകുന്നതിന് ഇടയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പാസ്സ്പോര്‍ട്ട് എപ്പോഴും നിങ്ങളുടെ കൈവശം കരുതേണ്ടതാണ്. ഇത് മറ്റുള്ളവര്‍ക്ക് നല്‍കരുത്. തൊഴില്‍ കരാറിന്റെ കാലാവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മതിയായ കാരണങ്ങളില്ലാതെ തൊഴിലെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് പിരിച്ച്‌ വിടലിന് ഇടയാക്കുന്നതാണ്. പൊതു അവധിദിനങ്ങളിലെ പെയ്ഡ് ലീവിന് തൊഴിലാളിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. തൊഴിലുടമയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കുവൈറ്റ് ലേബര്‍ റിലേഷന്‍സ് വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കുവൈത്ത് ലേബര്‍ റിലേഷന്‍സ് വകുപ്പ് വഴി അവകാശങ്ങള്‍ നേടിയെടുക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴില്‍ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങള്‍, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments