HomeAround Keralaപ്രണയത്തിൽ നിന്നും പിന്മാറി; കല്യാണപന്തലിലെത്തി കാമുകനായ വരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 22 കാരി; എത്തിയത്...

പ്രണയത്തിൽ നിന്നും പിന്മാറി; കല്യാണപന്തലിലെത്തി കാമുകനായ വരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 22 കാരി; എത്തിയത് ആൺവേഷം കെട്ടി !

വിവാഹ ചടങ്ങിനിടെ മുന്‍കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ യുവതി. ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലാണ് സംഭവം നടന്നത്. 22കാരിയായ യുവതിയാണ് ആക്രമണം നടത്തിയത്. ഈ മാസം 19ന് ഭാന്‍പുരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഛോട്ടേ അമാബല്‍ ഗ്രാമത്തില്‍ വച്ചായിരുന്നു ദമ്രുധര്‍ ബാഗേല്‍ (25) ഉം 19 കാരിയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. രാത്രിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇതിനിടെ പെട്ടന്ന് വൈദ്യുതി പോവുകയും വരന്‍റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയുമായിരുന്നു. സംഭവം നടന്നതിന് പിന്നാലെ സ്ഥലത്ത് നിന്നും മുങ്ങിയ യുവതിയെ സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. . കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.പുരുഷവേഷം ധരിച്ചെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.

ദീര്‍ഘകാലമായി യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. പെട്ടന്ന് ബന്ധം അവസാനിപ്പിച്ച യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി കല്യാണം നിശ്ചയിച്ചു. യുവാവിന്റെ വിവാഹത്തെക്കുറിച്ച്‌ അറിഞ്ഞ യുവതി ആക്രമണം ആസൂത്രണം ചെയ്യുകയും താന്‍ ജോലി ചെയ്യുന്ന മുളക് ഫാമില്‍ നിന്ന് ആസിഡ് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പൊള്ളലേറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments