കാബൂൾ∙ മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ച പെൺകുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഒരാഴ്ച മുൻപ് അഫ്ഗാനിസ്ഥാനിലെ ഗാൽമീനിലാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 19നും 21നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ കല്ലെറിയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. 30 സെക്കന്റോളം നീണ്ടുനിൽക്കുന്ന വിഡിയോയിൽ ഈ നടപടി ഇസ്ലാം വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും വ്യക്തമാക്കുന്നു. വിഡിയോയുടെ ആധികാരികത പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
യുവാവുമായി ഒളിച്ചോടാൻ ശ്രമം; വിവാഹിതയായ പെണ്‍കുട്ടിയെ താലിബാൻ കല്ലെറിഞ്ഞു കൊന്നു– വിഡിയോ
RELATED ARTICLES