HomeNewsShortപ്രതിപക്ഷം ഗവര്‍ണറെ കണ്ടു; മാണിയെ പുറത്താക്കണമെന്ന് ആവശ്യം

പ്രതിപക്ഷം ഗവര്‍ണറെ കണ്ടു; മാണിയെ പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം :  കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു.
ബാര്‍ക്കോഴ കേസില്‍  കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ടത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച.

ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നുമുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി വന്നശേഷവും മാണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചു. മാണിയുടെ കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷനേതാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ മാണി മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല. മാണി മന്ത്രി പദവിയില്‍ തുടരുന്നതിനാല്‍ അന്വേഷണം നീതിപൂര്‍വമാകില്ല. സ്വാധീനം ഉപയോഗിച്ച് അന്വേഷണം വൈകിപ്പിക്കാന്‍ മാണി ശ്രമിച്ചേക്കുമെന്നും പ്രതിപക്ഷം ഗവര്‍ണറെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments