HomeAround KeralaKozhikodeപൂട്ടിയിട്ട വീട്ടില്‍നിന്ന് വൻ കവര്‍ച്ച; 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു

പൂട്ടിയിട്ട വീട്ടില്‍നിന്ന് വൻ കവര്‍ച്ച; 93 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു

തലശ്ശേരി: എരഞ്ഞോളിപ്പാലത്തിന് സമീപത്തെ വീട്ടില്‍നിന്ന് അലമാര കുത്തിത്തുറന്ന് വൻ കവര്‍ച്ച. വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിലെ അലമാര കുത്തിത്തുറന്നാണ് മോഷണം. അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 93 പവന്‍ സ്വര്‍ണാഭരവും  അലമാരയിലുണ്ടായിരുന്ന 600 രൂപയുമാണ് മോഷണം പോയത്. രണ്ട് ചെറിയ വളകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വീട്ടില്‍ രണ്ടുദിവസമായി ആളുണ്ടായിരുന്നില്ല.
ഉടമ സീനത്തും മക്കളും തറവാടുവീടായ മീത്തലെപ്പീടികയില്‍ പോയിരുന്നു. ഭര്‍ത്താവ് ലത്തീഫിന് സൗദിയില്‍ ബിസിനസ്സാണ്. പെരിങ്ങാടിയിലെ സിയാദുമായി സീനത്തിന്റെ മകള്‍ ലസ്‌നയുടെ വിവാഹം ആഗസ്ത് 13-നാണ് കഴിഞ്ഞത്. ലസ്‌നയുടെ ആഭരണങ്ങളാണ് മോഷണംപോയത്. തലശ്ശേരി പോലീസ് കേസെടുത് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments