HomeWorld NewsGulfഓരോ പ്രവാസിയുടെയും കുടുംബം വായിക്കണം ഇത് ! ഒരു പാവം പ്രവാസി സുഹൃത്ത് ഭാര്യക്ക് അയച്ച...

ഓരോ പ്രവാസിയുടെയും കുടുംബം വായിക്കണം ഇത് ! ഒരു പാവം പ്രവാസി സുഹൃത്ത് ഭാര്യക്ക് അയച്ച വാട്സാപ്പ് സന്ദേശം !

പ്രവാസ ലോകത്ത്  കഷ്ടത അനുഭവിച്ചാണ് നാട്ടിലുള്ള കുടുംബം നല്ല നിലയില്‍ കഴിയാന്‍ വേണ്ടി പലരും ജീവിക്കുന്നത്. കല്യാണം കഴിഞ്ഞ് പ്രവാസ ജീവിതം അനുഭവിക്കുന്ന സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. എന്നാല്‍, പലര്‍ക്കും അത് താങ്ങാനാവാത്തതിലും കഠിനമാണ്. ഗൾഫിൽ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്ന ഒരു പ്രവാസി നാട്ടിലെ ഭാര്യക്കയച്ച ഒരു വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡീറ്റയിൽ വൈറലാകുന്നത്. അത് ഇങ്ങനെ:

”നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ് തിരിച്ചെത്തുന്നത്. ഗള്‍ഫ് പുറമെ കാണുന്നത് പോലെ പൊലിമയുള്ള ജീവിതമല്ല. രാവിലത്തെ ഭക്ഷണം എന്ന് പറയുന്നത് ഒരു ഗ്‌ളാസ് കട്ടന്‍ കാപ്പിയും പിന്നെ നേപ്പാളികള്‍ ഉണ്ടാക്കുന്ന എന്തെങ്കിലും കറിയും ദോശയോ ഇഡലിയോ ചപ്പാത്തിയോ ആയിരിക്കും. രുചിയുണ്ടായിട്ടു കഴിക്കുന്നതാല്ല വിശപ്പ് മാറാന്‍ കഴിക്കുന്നതാണ്.ഈ രാവിലെ അഞ്ചരയുടെ ഈ കാട്ടിക്കൂട്ടല്‍ കഴിഞ്ഞാല്‍ അടുത്ത ഭക്ഷണം എന്ന് പറയുന്നത് ഉച്ചയ്ക്ക് ഒരു മണി ആകുമ്പോള്‍ ഉള്ള ലഞ്ച് ആണ്. അതിനിടയില്‍ എന്തെങ്കിലും കട്ടന്ചായയോ കാപ്പിയോ കുടിച്ചാണ് വിശപ്പ് ഒതുക്കുന്നത്. പിന്നെ ഈ ലഞ്ച് എന്ന് പറയുന്നത് രാവിലെ മെസ്സില്‍ ഉണ്ടാക്കിയ ചോറും എന്തെങ്കിലും കറിയും ഞങ്ങള്‍ പാത്രത്തില്‍ ആക്കിയത് ആയിരിക്കും. അതും എന്തെങ്കിലും അച്ചാറോ മറ്റോ കൂടിയായിരിക്കും ഞങ്ങള്‍ കഴിക്കുക. ആ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത ഭക്ഷണം രാത്രി എട്ടു മണിയോടെ ആയിരിക്കും അതും നേപ്പാളികള്‍ വെക്കുന്നത്. അതിനിടയിലുള്ള നല്ല ചായയും കടിയും ഞങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രമായിരിക്കും.

പിന്നെ ആകെയുള്ള സമൃദ്ധമായ ഭക്ഷണം എന്ന് പറയുന്നത് വ്യാഴഴ്ച ഉച്ചയ്ക്ക് പുറത്ത് പോയാല്‍ ഉള്ള ഭക്ഷണവും പിന്നെ വെള്ളിയാഴ്ച പുറത്ത് പോയാല്‍ കഴിക്കുന്ന ഭക്ഷണവും ആണ്. സാധാരണ ദിവസങ്ങളിലെ ഉറക്കം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഞങ്ങള്‍ മൈന്റൈന്‍ ചെയ്യുന്നത്. അത് കൊണ്ട് കുടുംബം പോറ്റാന്‍ വരുന്ന ഞങ്ങളോട് ആ ഒരു പരിഗണന എങ്കിലും തരിക. നെഞ്ചിലുള്ള തീ പുറത്ത് കാട്ടാതെയാണ് ഞങ്ങള്‍ ഇവിടെ ജീവിതം ഹോമിക്കുന്നത്. പ്രവാസികളുടെ നെഞ്ചിലെ തീയുടെ ചൂടാണ് നാട്ടിലെ നിങ്ങളുടെ തണല്‍. അത് കൊണ്ട് എന്തെങ്കിലും കുത്തി കുറിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി ശരിക്കും ചിന്തിക്കുക.2പ്രിയതമയേയും മക്കളെയും മറ്റു കുടുംബക്കാരെയും ഒക്കെ വിട്ട് കടലുകള്‍ താണ്ടി ജീവിക്കുന്നവരുടെ മനസ്സിലെ തിരമാലകളുടെ പ്രകമ്പനങ്ങള്‍ അക്ഷരത്താളുകളിലേക്കു പകര്‍ത്തുവാന്‍ ഒരു ടെക്‌നോളജിയും വികസിപ്പിച്ചിട്ടില്ല. പ്രാര്‍ത്ഥനയോടെ…bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments