HomeWorld NewsGulfഅത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും....... സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ പ്രവാസിക്ക് ദാരുണാന്ത്യം

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും……. സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ പ്രവാസിക്ക് ദാരുണാന്ത്യം

മദീനയില്‍ 140 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ പ്രവാസിക്ക് ദാരുണാന്ത്യം. ഇന്‍ഡ്യക്കാരന്റെ മൃതദേഹം കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തതായി സഊദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മരിച്ച ഇന്‍ഡ്യക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്‍ഡ്യക്കാരന്‍ കുടുങ്ങിയ സ്ഥലത്തിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 27 മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കിണറില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 140 മീറ്റര്‍ 35 സെന്റീമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ നിന്നും ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സിവില്‍ ഡിഫന്‍സ് സംഘം പുറത്തെടുത്തത്.

കുഴല്‍ക്കിണറില്‍ ഒരാള്‍ കുടുങ്ങിയെന്ന റിപോര്‍ട് ലഭിച്ച ഉടന്‍ തന്നെ മദീനയിലെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇന്‍ഡ്യക്കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു. കിണറിനുള്ളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനായി ഫീല്‍ഡ് കമാന്‍ഡ് സെന്റര്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ ഉള്‍പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. കിണറില്‍ കുടുങ്ങിയയാളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനായി പ്രത്യേക കാമറ സജ്ജീകരണങ്ങളും, ഓക്സിജന്‍ സംവിധാനവും ഏര്‍പെടുത്തിയിരുന്നു. എല്ലാം പാഴായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments