HomeWorld NewsGulfദുബായിലെ പാര്‍ക്കിങ് നിയമങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ മാറ്റം; മാറിയ പുതിയ നിയമങ്ങള്‍ അറിയൂ

ദുബായിലെ പാര്‍ക്കിങ് നിയമങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ മാറ്റം; മാറിയ പുതിയ നിയമങ്ങള്‍ അറിയൂ

ദുബായ്: ദുബായിലെ വാഹന പാര്‍ക്കിങ് നിയമങ്ങൾ ശനിയാഴ്ച മുതല്‍ അടിമുടി മാറുന്നു. പാതയോരങ്ങളിലും ആര്‍ടിഐയ്ക്ക് കീഴിലുള്ള ബഹുനില പാര്‍ക്കിംങ് മേഖലയിലും പാര്‍ക്കിംങ് തുക വര്‍ധിപ്പിക്കാന്‍ നേരത്തെ എടുത്ത തീരുമാനമാണ് ഇപ്പോള്‍ നിലവില്‍ വരാന്‍ പോകുന്നത്. ദുബായ് സിറ്റിയിലെ പാര്‍ക്കിംങ് ഏരിയ രണ്ടായി തിരിച്ചുക്കൊണ്ടാണ് നിയമം നടപ്പിലാക്കുന്നത്. കൊമേഴ്ഷ്യല്‍ ഏരിയ, നോണ്‍ കൊമേഴ്ഷ്യല്‍ ഏരിയ എന്നിങ്ങനെയാണ് കാറ്റഗറി. പുതിയ പാര്‍ക്കിംങ് നിയമങ്ങള്‍ ഇവയാണ്.

 
പഴയ പാര്‍ക്കിങില്‍ നിന്നും വരുത്തിയ മാറ്റങ്ങള്‍

 

1.പാര്‍ക്കിംങ് സോണ്‍ കാറ്റഗറി A,B,C,D,E,F,G എന്നിങ്ങനെയായി ഉയര്‍ത്തിയട്ടുണ്ട്.

 

2.രാവിലെ 8 മണി മുതല്‍ പണമടച്ചുക്കൊണ്ടുള്ള പാര്‍ക്കിംങ് സമയമാണ്. വെള്ളിയാഴ്ചകളിലും ഔദ്യോഗിക മുടക്ക് ദിവസങ്ങളിലും ഇതിന് ഇളവുണ്ട്.

 

3.പഴയ നിയമ പ്രകാരം 1മണി മുതല്‍ 4 മണി വരെയായിരുന്നു സൗജന്യ പാര്‍ക്കിംങ് സമയം. ഇത് എടുത്തു കളഞ്ഞു.

 

4.പ്രത്യേക സോണുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് മണിക്കൂറിന് ഈടാക്കുന്ന തുക വര്‍ധിപ്പിച്ചിട്ടുണ്ട്.

 

5.സീസണല്‍ പാര്‍ക്കിംങ് കാര്‍ഡിന്റെ തുകയില്‍ മാറ്റം വരുത്തി.

 

 

പുതിയ പാര്‍ക്കിംങ് സോണ്‍ കാറ്റഗറികള്‍ ഏതൊക്കെയാണ്?

നാല് തരത്തിലാണ് സീസണല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെയാണ് കാര്‍ഡുകളുടെ കാലാവധി. ഏഴ് പുതിയ പാര്‍ക്കിംങ് സോണ്‍ കാറ്റഗറികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊമേഴ്ഷ്യല്‍ സോണില്‍ പാര്‍ക്ക് ചെയ്യുന്നതിന് 30 മിനിട്ടിന് 2 ദിര്‍ഹവും പരമാവധി സമയമായ 4 മണിക്കൂറിന് 16 ദിര്‍ഹവുമാണ് പുതുക്കിയ ചാര്‍ജ്. നോണ്‍ കൊമേഴ്ഷ്യല്‍ ഏരിയയിലെ റോഡ് സൈഡ് പാര്‍ക്കിംങിന് 1 മണിക്കൂറിന് 2 ദിര്‍ഹവും 4 മണിക്കൂറിന് 11 ദിര്‍ഹവുമാണ് തുക.
ദൈറ മത്സ്യമാര്‍ക്കറ്റിന് മുന്നിലുള്ള പാര്‍ക്കിംങിന് മാത്രമായി മണിക്കൂറിന് 4 ദിര്‍ഹവും പരമാവധി പാര്‍ക്കിംങ് സമയമായ 4മണിക്കൂറിന് 16 ദിര്‍ഹവുമാണ് ചാര്‍ജ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments