HomeWorld NewsGulfഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വ്യാപാര സ്ഥാപനങ്ങള്‍ ഓഫറില്‍ വിറ്റഴിക്കുന്ന സാധനങ്ങളും തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യണമെന്ന് സാമ്ബത്തിക മന്ത്രാലയം. വിലക്കുറവ് പ്രഖ്യാപിച്ച്‌ വില്‍ക്കുന്ന ്പവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. വിലക്കുറവില്‍ വില്‍ക്കുന്ന വസ്തുക്കള്‍ തിരിച്ചെടുക്കുകയോ പകരം നല്‍കുകയോ ചെയ്യില്ലെ’ന്ന ബോര്‍ഡ് വച്ചാണ് പല വ്യാപാര സ്ഥാപനങ്ങളുടെയും വില്‍പ്പന.

വിലക്കുറവ് കാലത്ത് വില്‍ക്കുന്ന വസ്തുക്കള്‍ തിരിച്ചെടുക്കുകയോ പകരം നല്‍കുകയോ ചെയ്യുന്നത് പ്രയാസമാണെന്നാണ് സ്ഥാപന നടത്തിപ്പുകാരുടെ നിലപാട്. തിരക്ക് കൂടിയ സമയത്ത് ആളുകള്‍ക്ക് അതിനു അവസരം നല്‍കിയാല്‍ അക്കൗണ്ടിങ് അവതാളത്തിലാക്കുമെന്നതാണ് ഇതിനു കാരണമായി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.ഇത് തടയാന്‍ അധികൃതര്‍ അടിയന്തരമായിഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments