HomeWorld NewsGulfഅൽഹസ്സയിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

അൽഹസ്സയിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

അൽഹസ്സ: സൗദി അറേബ്യയിലെ അൽഹസ്സയിലുള്ള കേരള പ്രവാസികൾക്ക് നോർക്കയുടെ സേവനം ലഭ്യമാക്കുന്നതിനും, പ്രവാസി ക്ഷേമനിധി, നോർക്ക ഐ.ഡി കാർഡ് എന്നിവ എടുക്കന്നതിനു വേണ്ട സഹായങ്ങൾ നൽകുന്നതിനുമായി, നവയുഗം സാംസ്കാരികവേദിയുടെ നോർക്ക ഹെൽപ്പ് പ്രവർത്തനം ആരംഭിച്ചു.

 

 

ഷുഖൈഖിലെ പാം ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ കേരള മുൻ റവന്യൂ മന്ത്രിയും, കേരള പ്രവാസി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയുമായ കെ.ഇ. ഇസ്മായിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി ഏർപ്പെടുത്തിയ നോർക്ക പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ച്, നവയുഗം മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കേട് വിശദീകരണം നൽകി.  സാമൂഹികപ്രവത്തകനും നവോദയ കേന്ദ്ര വൈസ് പ്രസിഡന്റുമായ ഹനീഫ മുവാറ്റുപുഴ , തനിമ പ്രധിനിധി ദിലീപ് നെല്ലിക്കാട് , നവയുഗം കേ ന്ദ്ര പ്രസിഡൻറ് കെ.ആർ അജിത്, കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂചെടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നവയുഗം മേഖല സെക്രട്ടറി ഇ.എസ് റഹിം തൊളിക്കോട് സ്വാഗതവും, ഷമ്മിൽ നെല്ലിക്കോട് നന്ദിയും ആശംസിച്ചു.

 

 

ഹെൽപ്പ് ഡെസ്കിന്റെ തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി സുശീൽ കുമാറിനെ നോർക്ക ഹെൽപ്പ് ഡെസ്ക് കൺവീനറായി തെരഞ്ഞെടുത്തു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.അർ. അജിത്തിന് ഉണ്ണി ഓച്ചിറയും, ഷുവൈഖ് യൂണിറ്റ് അംഗം ദിലിപിന് രതീഷ് രാമചന്ദ്രനും, മേഖലകമ്മിറ്റിയുടെ ഉപഹാരം നൽകി.  നവയുഗം അൽഹസ്സ നേതാക്കളായ ദീപക് വയല, സിയാദ്, ജലീൽ, മുരുകൻ, മുഹമദ് അലി, അരുൺ ഹരി, നൗഫൽ, മുരളി, അഷറഫ് ആയൂര്, ബിജു മലയടി തു ടങ്ങിയവർ സമ്മേളനനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

 

 

 

എല്ലാ വ്യാഴാഴ്ചയും , അൽഹസ്സ ഷുഖൈഖിലെ പാം ഹാളിൽ, വൈകിട്ട് അഞ്ച് മണി മുതൽ എട്ടു മണി വരെയാണ് നവയുഗം നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനസമയം. കൂടുതൽ വിവരങ്ങൾക്ക് 0539055144, 0502077662, 0502821458, 0506984469 എന്നീനമ്പറുകളിൽ ബന്ധപ്പെടാം.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments