HomeWorld NewsGulfഇനി വിസയില്ലാതെയും ഖത്തര്‍ സന്ദര്‍ശിക്കാം ! പുതിയ പദ്ധതിയുമായി ഖത്തര്‍ !

ഇനി വിസയില്ലാതെയും ഖത്തര്‍ സന്ദര്‍ശിക്കാം ! പുതിയ പദ്ധതിയുമായി ഖത്തര്‍ !

ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മോഹമുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിസയില്ലാതെ വിദേശികള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഖത്തര്‍. ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

 

 

 

എല്ലാ രാജ്യക്കാര്‍ക്കും വിസ അനുവദിക്കുമെന്നും വിസക്ക് നേരത്തെ അപേക്ഷിക്കേണ്ടതില്ലെന്നും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ ഉടനെ അനുവദിച്ചു തുടങ്ങുമെന്നാണറിയുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വെയ്സ് ഹബ്ബായ ദോഹയില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതിലൂടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

നേരത്തെ ഖത്തര്‍ എയര്‍വെയ്സ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെങ്കില്‍ നേരത്തെ വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു.
ഖത്തറില്‍ 38 രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നിലവിലുണ്ട്. ഈ രാജ്യങ്ങള്‍ക്ക് നേരത്തെ അപേക്ഷിക്കാതെ തന്നെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിസ ലഭിക്കും.

 

 

 

100 റിയാലാണ് വിസാ ഫീസ്. അന്‍ഡോറ, ആസ്ത്രിയ, ആസ്ട്രേലിയ, ബോലാറസ്, ബെല്‍ജിയം, ബ്രൂണെ, കാനഡ, സൈപ്രസ്, ഡന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോംഗ്കോംഗ്, ഹംഗറി, ഐസ്ലാന്റ്, അയര്‍ലന്റ്, ഇറ്റലി, ജപ്പാന്‍, മലേഷ്യ, നെതര്‍ലാന്റ്, ന്യൂസിലാന്റ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍. സൗത്ത് കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, യു.കെ, യു.എസ്, വത്തിക്കാന്‍സിററി, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് നേരത്തെ തന്നെ വിസാ ഓണ്‍ അറൈവല്‍ സൗകര്യം ഖത്തറിലുള്ളത്. ഖത്തറിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ശിക്കുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സുമായി സഹകരിച്ചു ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് സൗജന്യമായി ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്.

28 വർഷത്തിന് ശേഷം വീണ്ടും ആ ടീം ഒന്നിക്കുന്നു ! സത്യന്‍-ശ്രീനി-ലാല്‍ കൂട്ടുകെട്ട് വീണ്ടും !

സ്വയംഭോഗം നിർത്തുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്നു ഈ അത്ഭുതങ്ങൾ !

അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതു സ്വപ്‌നം കണ്ട എനിക്ക് ഒടുവിൽ സംഭവിച്ചത്…… ആലിയ ഭട്ട് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments