HomeWorld NewsGulfപീഡനങ്ങൾക്കെതിരെ കുഞ്ഞുമക്കൾക്ക് കാവൽദിനമൊരുക്കി നവയുഗം വനിതാവേദി

പീഡനങ്ങൾക്കെതിരെ കുഞ്ഞുമക്കൾക്ക് കാവൽദിനമൊരുക്കി നവയുഗം വനിതാവേദി

നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണൻ മോഡറേറ്റർ ആയി, കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രവാസിസംഘടനകളുടെ വനിതാപ്രതിനിധികൾ പങ്കെടുത്ത സംവാദം തുടർന്ന് നടന്നു. നമ്മുടെ രാജ്യമായ ഇന്ത്യയിലും കൊച്ചുകേരളത്തിലും വർദ്ധിച്ചു വരുന്ന സ്ത്രീ,ബാലപീഡനങ്ങളുടെ കണക്കുകൾ നിരത്തി, എൺപതു വയസ്സുള്ള വൃദ്ധയിലും, മൂന്നു വയസ്സുള്ള പിഞ്ചു കുഞ്ഞിലും കാമം കണ്ടെത്തുന്ന സാമൂഹ്യവൈകൃതങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന ചോദ്യത്തിന് പ്രായോഗികമായ ഉത്തരം കണ്ടത്തേണ്ടിയിരിയ്ക്കുന്നുവെന്ന് വിഷയം അവതരിപ്പിച്ച നവയുഗം വനിതാവേദിഅംഗം മീനു അരുൺ പറഞ്ഞു.

 

 

 

സ്ത്രീപീഡനകേസുകളിൽ കുറ്റവാളികൾക്ക്, മുഖം നോക്കാതെ വളരെ വേഗത്തിൽ ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയുന്ന ഭരണ, നീതിന്യായവ്യവസ്ഥകൾ ഇനിയും ഉണ്ടാകേണ്ടിയിരിയ്ക്കുന്നുവെന്ന് ഒ.ഐ.സി.സി വനിതാവേദി ദമ്മാം മേഖല ജനറൽ സെക്രട്ടറി ഷിജില ഹമീദ് പറഞ്ഞു.

 

 

 

ഇന്നത്തെക്കാലത്ത് കുട്ടികളാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്നതെന്നും അതിൽ തന്നെ അടുത്ത ബന്ധുക്കളിൽ നിന്നും കുടുംബസുഹൃത്തുക്കളിൽ നിന്നുമാണ് കുട്ടികൾക്ക് ഏറ്റവുമധികം പീഡനം അനുഭവിയ്ക്കേണ്ടി വരുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത നവോദയ കേന്ദ്രബാലവേദി രക്ഷാധികാരിസമിതി കൺവീനർ ഷൈസ അഷറഫ് ചൂണ്ടിക്കാട്ടി.

 

 

 

മക്കളുടെ സുരക്ഷിതത്വം രക്ഷിതാക്കളുടെ കൈകളിലാണെന്നും, സമൂഹത്തിലെ സാമൂഹ്യവിരുദ്ധചൂഷണത്തിന്റെ അപകടങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതിനൊപ്പം, തങ്ങൾക്ക് സംഭവിയ്ക്കുന്ന എന്തു വിഷയവും ഒളിച്ചു വയ്ക്കാതെ അച്ഛനമ്മമാരോട് പറയുന്ന വിധത്തിൽ മക്കളുടെ വിശ്വാസം ആർജ്ജിയ്ക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും ഡോക്റ്റർ ടെസ്സി റോണി പറഞ്ഞു.

 

 

 

 

സ്ത്രീ-പുരുഷ ലിംഗവ്യത്യാസങ്ങൾക്ക് അപ്പുറം മനുഷ്യരെ തുല്യരായി കാണുന്ന സാമൂഹ്യബോധം ആണ് ആദ്യം വേണ്ടതെന്നും, പെൺകുട്ടികളെ നിർഭയരും, ആർജ്ജവമുള്ളവരുമാക്കി വളർത്തുന്ന കുടുംബവ്യവസ്ഥിതിയാണ് പ്രോത്സാഹിപ്പിയ്ക്കേണ്ടതെന്ന് പ്രവാസി സാംസ്കാരികവേദി പ്രതിനിധിയും, സൗദി ഗസറ്റിലെ മുൻജെർണലിസ്റ്റുമായ ഷബ്‌ന അസീസ് പറഞ്ഞു.

 

 

 

നിയമപരിരക്ഷകൾക്ക് അപ്പുറത്ത്, സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരബഹുമാനമാണ് ആരോഗ്യകരമായ സമൂഹത്തിന് ആവശ്യമെന്നും, കുട്ടിക്കാലം മുതലേ അത്തരം മനോഭാവം വളർത്തിയെടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ വേണമെന്നും, പാഠ്യപദ്ധതികളിൽ ഉൾപ്പടെ ലൈംഗികവിദ്യാഭ്യാസവും, ലിംഗസമത്വവും ഉൾപ്പെടുത്തണമെന്നും ചർച്ചയിൽ പങ്കെടുത്ത നവയുഗം വനിതാവേദി ജോയിന്റ് കൺവീനർ സുമി ശ്രീലാൽ അഭിപ്രായപ്പെട്ടു.

 

 

 

സ്ത്രീ,ബാലപീഡനങ്ങൾക്ക് എതിരെ സ്ത്രീകളും കുട്ടികളും സ്നേഹജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച സ്നേഹസദസ്സിന്, നവയുഗം വനിതാവേദി കൺവീനർ മിനി ഷാജി ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങുകൾക്ക് നവയുഗം വനിതാവേദിയംഗം പ്രതിഭ പ്രിജി സ്വാഗതവും, നവയുഗം കേന്ദ്രകമ്മിറ്റിയംഗം ലീന ഷാജി നന്ദിയും പറഞ്ഞു. നവയുഗം വനിതാവേദി നേതാക്കളായ ഖദീജ ഹബീബ്, മഞ്ജു മണിക്കുട്ടൻ, അനീഷ അബ്ദുൾ കലാം, മഞ്ജു അശോക്,ഷീബ,നിഷ മുരളി, ബിന്ദുമോൾ, പ്രവീണ പ്രസാദ്, ആനി.പി.തോമസ്, അജിതമോൾ, നസ്രിൻ, സിന്ധു, പ്രമീള പ്രസാദ് എന്നിവർ നേതൃത്വം നൽകി.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments